തലസ്ഥാനത്ത് നവസങ്കൽപ്‌ പദയാത്രയ്‌ക്ക്‌ പ്രൗഢോജ്വല തുടക്കം

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ എഐസിസി ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള നവസങ്കൽപ്‌ പദയാത്രയ്‌ക്ക്‌ നെയ്യാറ്റിൻകരയിൽ തുടക്കമായി. ഗാന്ധിജിയുടെ പാദസ്‌പർശം കൊണ്ട്‌ ധന്യമായ, ജി. രാമചന്ദ്രന്റെ സ്‌മരണകൾ അയവിറക്കുന്ന ഊരൂട്ടുകാല മാധവിമന്ദിരത്തിൽ വച്ച്‌ മുൻ കെപിസിസി പ്രസിഡന്റ്‌ എം.എം. ഹസൻ, ജാഥ നയിക്കുന്ന ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവിക്ക്‌ ദേശീയ പതാക നൽകി പദയാത്ര ഉദ്‌ഘാടനം ചെയ്‌തു. സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും പലർക്കും അർഹതയില്ലെന്ന്‌ പദയാത്ര ഉദ്‌ഘാടനം ചെയ്‌ത യുഡിഎഫ്‌ കൺവീനർ കൂടിയായ എം.എം. ഹസൻ പറഞ്ഞു.
രാജ്യം വിഭാവനം ചെയ്‌ത മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ ആപ്‌തവാക്യങ്ങൾ വെല്ലുവിളി നേരിടുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. ക്വിറ്റിന്ത്യാ സമരത്തെ ഒരുമിച്ച് നിന്ന് തള്ളിപ്പറഞ്ഞ കമ്യൂണിസ്റ്റുകാർ 50 വർഷക്കാലം വേറിട്ട്നിന്ന ശേഷം സ്ത്രന്ത്ര്യത്തിന്റെ 75ാം വാർഷികം ഒരുമിച്ചാഘോഷിക്കാൻ തീരുമാനിച്ചത് ഇന്ത്യൻ ജനതയോട് മാപ്പപേക്ഷിക്കുന്നതിനു തുല്യമാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.


കെപിസിസി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ സ്വാഗതം ആശംസിച്ചു. ഭാരവാഹികളായ എൻ. ശക്തൻ, ജി. സുബോധൻ, ജി.എസ്‌. ബാബു, എൻ. പീതാംബരകുറുപ്പ്‌, വി.എസ്‌. ശിവകുമാർ, കരകുളം കൃഷ്‌ണപിള്ള, റ്റി. ശരശ്ചന്ദ്രപ്രസാദ്‌, നെയ്യാറ്റിൻകര സനൽ, എസ്‌.കെ. അശോക്‌കുമാർ, ആർ.സെൽവരാജ്‌, എം.എ.വാഹിദ്‌, കെ.എസ്‌.ശബരീനാഥൻ, പി.കെ.വേണുഗോപാൽ, ആർ.വത്സലൻ, ഷിഹാബുദ്ദീൻ കാര്യത്ത്‌, വി.കെ.അവനീന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.
കമ്പറ നാരായണൻ, ആറ്റിപ്ര അനിൽ, അയിരസുരേന്ദ്രൻ, മാരായമുട്ടം സുരേഷ്‌, മാരായമുട്ടം അനിൽ വിനോദ്‌സെൻ, എം.മൊഹിനുദീൻ, ജോസ്‌ഫ്രാങ്ക്‌ളിൻ, എം.ആർ ബൈജു, കക്കാട്‌ രാമചന്ദ്രൻ നായർ, നാരായണൻ നായർ, പി.കെ.സാംദേവ്‌, ആനാട്‌ ജയൻ, കൈമനം പ്രഭാകരൻ, എം. ശ്രീകണ്‌ഠൻ നായർ, ആർ. ഹരികുമാർ, സോമൻകുട്ടി നായർ, ചെമ്പഴന്തി അനിൽ, എം.മുനീർ, പി.എസ്‌. ബാജിലാൽ, ജലീൽ മുഹമ്മദ്‌, സുമകുമാരി, സി.ആർ. പ്രാണകുമാർ, മലയിൻകീഴ്‌ വേണുഗോപാൽ, കാട്ടാക്കട സുബ്രഹ്മണ്യൻ, അഭിലാഷ്‌ ആർ. നായർ, വിണാ എസ്‌ നായർ, നദീറാ സുരേഷ്‌, കൊയ്‌ത്തൂർകോണം സുന്ദരൻ, സി.ജയചന്ദ്രൻ, സി.ജ്യോതിഷ്‌കുമാർ, മഞ്ചവിളാകംജയകുമാർ, വിൻസന്റ്‌ ഡിപോൾ, സുഭാഷ്‌കുടപ്പനക്കുന്ന്‌, അയിര ശശി, മനേഷ്‌ രാജ്‌, കൊഞ്ചിറവിള വിനോദ്‌, പ്രസാദ്‌, ആർ.ഒ.അരുൺ, എന്നിവർ പങ്കെടുത്തു. ചെങ്കൽ ബ്ലോക്കിലെ പദയാത്ര എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ ശ്രീധരൻ നായർ പദയാത്രക്ക് നേതൃത്വം നൽകി. പാറശ്ശാല ബ്ലോക്കിലെ പദയാത്ര കൊറ്റാമത്ത് എ.റ്റി. ജോർജ് ഉദ്ഘാടനം ചെയ്തു. പാറശാല നടന്ന സമാപന യോഗം കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു. കൊല്ലിയോട് സത്യനേശൻ അധ്യക്ഷത വഹിച്ചു

Related posts

Leave a Comment