Connect with us
inner ad

Kerala

നവകേരള സദസ് മെ​ഗാ പിആർ വർക്ക്: സുധീരൻ

Avatar

Published

on

കോഴിക്കോട്: നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യതയാണെന്നും ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ പറഞ്ഞു. ജനപിന്തുണ നഷ്ടപ്പെട്ടവെന്ന് എൽഡിഎഫിന് ബോധ്യമായി. ആ കൈപ്പേറിയ സത്യം അവർക്ക് ബോധ്യമായി. അതാണ് പി.ആർ. വർക്കിന് ഇറങ്ങി പുറപ്പെട്ടത്. നവകേരള സദസ് മെഗാ പി.ആർ പരിപാടിയാണെന്നും വിഎം സുധീരൻ ആരോപിച്ചു. ഏഴര ലക്ഷത്തോളം ഫയൽ കെട്ടിക്കിടക്കുമ്പോഴാണ് സെക്രട്ടേറിയറ്റ് ശൂന്യമാക്കി മന്ത്രിമാർ പി.ആർ വർക്കിന് ഇറങ്ങിയത്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ പരിഹാരമില്ല.

ക്ഷേമ പെൻഷൻ മുഴുവൻ ഉടൻ കൊടുത്തു തീർക്കുകയാണ് വേണ്ടത്. നെല്ല് സംഭരണത്തിന് കർഷകർക്ക് പണം കിട്ടുന്നില്ല. സ്കൂൾ കുട്ടികൾക്ക് നേരെ ചൊവ്വേ ഉച്ച ഭക്ഷണം പോലും നൽകുന്നില്ല. സർക്കാരിന് ശ്രദ്ധ കേരളത്തിൽ മദ്യ വ്യാപനം നടത്തുന്നതിൽ മാത്രമാണ്. മയക്കുമരുന്നും വ്യാപിക്കുകയാണ്. പെൺകുട്ടികൾ ഉൾപ്പെടെ മയക്കുമരുന്നിന് അടിമകളാകുകയാണ്. ആലുവ പ്രതി ലഹരിക്ക് അടിമയാണ്. കേരളം അരാജക അവസ്ഥയിലെത്തി നിൽക്കുകയാണ്. കുറ്റകൃത്യം , ആത്മഹത്യ, റോഡപകടം എല്ലാം കൂടി. സർക്കാർ കേരളത്തെ സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്.ശിവശങ്കരൻ ജയിലിൽ കിടക്കേണ്ടതിന് പകരം മുഖ്യമന്ത്രിയാണ് ജയിലിൽ കിടക്കേണ്ടിയിരുന്നതെന്നും വി.എം സുധീരൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

കരുനാഗപ്പള്ളി അക്രമം
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ :കെ സി വേണുഗോപാൽ

Published

on

കൊല്ലം: കരുനാഗപ്പള്ളി എം.എൽ.എ, സി.ആർ മഹേഷിന് നേരെയുള്ള അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരാജയഭീതിയാണ് ഇതിന് പിന്നിലെന്നും കെ സി വേണുഗോപാൽ.
മഹേഷിന് കല്ലേറിൽ തലയ്ക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റു. യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കാനുള്ള ആഹ്വാനം എ.കെ.ജി സെന്ററിൽ നിന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടിയത്. പാനൂർ ബോംബ് സ്ഫോടനം മുതൽ കരുനാഗപ്പള്ളിയിൽ എം.എൽ.എയ്ക്കെതിരെ നടന്ന കല്ലേറ് വരെ സി.പി.എമ്മിന്റെ കലാപശ്രമങ്ങളുടെ തുടർച്ചയാണ്.
സി.പി.എമ്മിന് ജനാധിപത്യത്തോട് ഒട്ടും പ്രതിബദ്ധതയില്ല. ഒരുവശത്ത് മോദി കലാപാഹ്വാനം നടത്തുമ്പോൾ, മറുവശത്ത് പിണറായി കലാപത്തിനുള്ള കളമൊരുക്കുന്നു.

കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം. ജനപ്രതിനിധിയെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ആഭ്യന്തര വകുപ്പ് സിപിഎമ്മിന്റെ ഒത്താശയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രതിഷേധാർഹം ആണെന്നും കെ സി. വേണുഗോപാൽ ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

നിമിഷപ്രിയയെ കണ്ട് അമ്മ ഹൃദയകുമാരി; കൂടിക്കാഴ്ച 12 വർഷത്തിന് ശേഷം യെമനിലെ ജയിലിൽ

Published

on

സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ സന്ദർശിച്ച് അമ്മ ഹൃദയകുമാരി. 12 വർഷത്തിനുശേഷമാണ് ഹൃദയകുമാരി മകൾ നിമിഷ പ്രിയയെ കാണുന്നത്. മകളുടെ മോചനത്തിനായി യെമനിലെത്തിയ പ്രേമകുമാരി ഇന്ന് ഉച്ചക്ക് ശേഷം യെമൻ തലസ്ഥാനമായ സനയിലെ ജയിലിലെത്തി ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് നിമിഷപ്രിയയുമായി കൂടികഴ്ച്ച നടത്തിയത്.. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരിയും നിമിഷപ്രിയയും പരസ്പരം കാണുന്നത്.

പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്‌പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും കണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. അറബിയിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ തന്നെ നിർബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയിൽ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല, മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ൽ യെമൻ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ പോയെങ്കിലും യെമനിലെ അപ്പീൽ കോടതിയും വധശിക്ഷ 2020ൽ ശരിവെച്ചു. തുടർന്ന് നിമിഷപ്രിയ യെമനിലെ സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷയ്‌ക്കെതിരേ നിമിഷപ്രിയ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതിയും തള്ളി.

കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബാംഗങ്ങൾക്ക് ബ്ലഡ് മണി (ദിയാധനം) നൽകി നിമിഷപ്രിയയുടെ മോചനം എന്ന സാധ്യത തേടിയാണ് നിമിഷയുടെ അമ്മ യെമനിലെത്തിയിരിക്കുന്നത്. പണം സ്വീകരിക്കാൻ കുടുംബം തയ്യാറായാൽ വധശിക്ഷ മാറി മോചനത്തിന് വഴിതെളിയും. നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക പോംവഴി ‘ബ്ലഡ് മണി’യാണെന്ന് അഭിഭാഷകരും വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

എൽഡിഎഫ് അതിക്രമം: സി ആർ മഹേഷ് എംഎൽഎക്ക് പരിക്ക്

Published

on

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിന്റെ കലാശക്കൊട്ട് കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷിന് നേരെ എൽഡിഎഫ് അതിക്രമം. പരിക്കുകളോടെ എംഎൽഎ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെ എൽഡിഎഫ് പ്രവർത്തകർ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ആക്രമിക്കുകയായിരുന്നു.

Continue Reading

Featured