Connect with us
48 birthday
top banner (1)

Featured

നവകേരളം യുഡിഎഫിനൊപ്പം
പിണറായിക്ക് കനത്ത പ്രഹരമെന്ന് കെ.സുധാകരന്‍

Avatar

Published

on

തിരുവനന്തപുരം: നവകേരളത്തിന്റെ മനസ് യുഡിഎഫിനൊപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരം. നവകേരള സദസ് സഞ്ചരിച്ച മിക്കയിടങ്ങളിലും തിളക്കമാര്‍ന്ന ജയം ഉണ്ടായി. ഭരണവിരുദ്ധ വികാരം താഴെത്തട്ടില്‍ പ്രതിഫലിച്ചതിന് തെളിവാണിത്. ശബരിമല ദര്‍ശനത്തെക്കാള്‍ പിണറായിയുടെ ദര്‍ശനത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്കിയതിന് ജനങ്ങള്‍ നല്കിയ മുന്നറിയിപ്പ്.

33 തദ്ദേശ വാര്‍ഡുകളില്‍ 17ല്‍ യുഡിഎഫ് വിജയിച്ചു. അതില്‍ പതിനാലിലും കോണ്‍ഗ്രസിന്റെയും മൂന്നില്‍ മുസ്ലീംലീഗിന്റെയും സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ പന്ത്രണ്ടിടത്ത് വിജയിച്ച എല്‍ഡിഎഫിന് ഇത്തവണ പത്തു വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്. 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് 17 സീറ്റ് നേടി ഉജ്വല പ്രകടനം കാഴ്ചവച്ചു. പിണറായി സര്‍ക്കാരിനെ ജനം എത്രത്തോളം വെറുക്കുന്നു എന്നതിന്റെ തെളിവാണ് ഈ തരംഗം.

Advertisement
inner ad

സര്‍വത്രമേഖലയിലും ദുരിതം അനുഭവിക്കുന്ന ജനം പിണറായി സര്‍ക്കാരിനെ പുറംകാലുകൊണ്ട് തൊഴിക്കുന്ന ജനാധിപത്യത്തിലെ മനോഹരകാഴ്ചയാണ് കഴിഞ്ഞ ഓരോ ഉപതിരഞ്ഞെടുപ്പിലും കണ്ടത്. തൃക്കാക്കരയില്‍ ഇരട്ടിയും പുതുപ്പള്ളിയില്‍ നാലിരട്ടിയും വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഉമ തോമസും ചാണ്ടി ഉമ്മനും ജയിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വിവിധ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം കിട്ടി. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് കോട്ടകളായിരുന്ന സ്ഥലങ്ങളിലാണ് യുഡിഎഫ് വെന്നിക്കൊടി പാറിച്ചത്. എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തെ കാമ്പസുകളും കൈയൊഴിഞ്ഞു. മുപ്പതും നാല്‍പ്പതും വര്‍ഷം കൈയടിക്കിവെച്ചിരുന്ന സര്‍വകലാശാലകളില്‍ ചെങ്കൊടി വീണുടഞ്ഞ് കെഎസ് യുവിന്റെ നീലക്കൊടി പാറുകയാണ്.

ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും ബിജെപിയുടെ പ്രസക്തി തന്നെ ഇല്ലാതാവുകയാണ്. സിപിഎമ്മുമായി ഒത്തുചേര്‍ന്നാണ് അവര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നതു തന്നെ.

Advertisement
inner ad

ശബരിമല മണ്ഡല സീസണില്‍ അയപ്പ ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായി. ഗവര്‍ണറുമായുള്ള യുദ്ധം ക്രമസമാധാന തകര്‍ച്ചിയിലേക്ക് നാടിനെ എത്തിച്ചു. ജനവിധി തുടര്‍ച്ചയായി എതിരാകുന്ന സാഹചര്യത്തില്‍ പിണറായി ഭരണകൂടത്തിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായി. യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച എല്ലാ ജനാധിപത്യ മതേതരവിശ്വാസികള്‍ക്കും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സംസ്ഥാനത്ത് മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11 .30 വരെ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

Continue Reading

Featured

വെജിറ്റേറിയൻ ശീലം അവസാനിപ്പിച്ച് കലാമണ്ഡലം; ആദ്യമായി ചിക്കൻ ബിരിയാണി വിളമ്പി

Published

on

തൃശ്ശൂർ: വർഷങ്ങളായുള്ള വെജിറ്റേറിയൻ ശീലം അവസാനിപ്പിച്ച് കേരള കലാമണ്ഡലം. ആദ്യമായി കലാമണ്ഡലത്തിൽ ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർത്ഥികളുടെ നീണ്ടകാലത്തെ ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു പരിഷ്കാരത്തിന് ഒരുങ്ങിയത്.

കലാമണ്ഡലം സ്ഥാപിക്കപ്പെട്ട 1930 മുതൽ വെജിറ്റേറിയൻ ഭക്ഷണക്രമമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ കാലാനുസൃതമായി കലാമണ്ഡലത്തിലും മാറ്റം വരണം എന്നത് വിദ്യാർത്ഥികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ഇതാണ് ചിക്കൻ ബിരിയാണി വിളമ്പിയതോടെ യാഥാർത്ഥ്യമായത്. ചില ആളുകൾക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാ ബുധനാഴ്ച തോറും മാംസാഹാരം നൽകാനാണ് തീരുമാനം. വിദ്യാർത്ഥികൾ പുറത്തുനിന്നും മാംസാഹാരം ഓർഡർ ചെയ്യുന്നത് കണ്ട കലാമണ്ഡലം അധികാരികൾ ബസിനുള്ളിൽ മാംസാഹാരം ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു

Advertisement
inner ad
Continue Reading

Featured

ജനങ്ങളുടെ മനസ്സിൽ വിഴിഞ്ഞം ഉമ്മൻചാണ്ടിയുടേതാണ്: ചാണ്ടി ഉമ്മൻ

Published

on

തിരുവനന്തപുരം: ജനങ്ങളുടെ മനസ്സിൽ വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ പേരിലാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് ആഗ്രഹം ഇല്ലായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പൂർത്തീകരിച്ച സർക്കാരിന് നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

വിഴിഞ്ഞം ദുഃഖപുത്രിയാണെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മ. നിരവധി ആരോപണങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായതാണെന്നും അതിനുവേണ്ടി ഒരുപാട് പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ട്രയൽ റൺ ഉദ്ഘാടന വേളയുടെ പശ്ചാത്തലത്തിൽ ആയിരുന്നു മറിയാമ്മ ഉമ്മന്റെ പ്രതികരണം.

Advertisement
inner ad
Continue Reading

Featured