Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Idukki

കൊന്നു കുഴിച്ചു മൂടി എന്ന് ഭാര്യ മൊഴി നൽകിയ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തി

Avatar

Published

on

പത്തനംതിട്ട: അടൂരിൽ നിന്ന് കാണാതായ നൗഷാദ് ജീവനോടെയുണ്ടെന്ന് പോലീസ്. തൊ‌ടുപുഴ: കഴിഞ്ഞ ഒന്നര വർഷമായി തൊടുപുഴയിൽ ആരുമറിയാതെ താമസിക്കുകയായിരുന്നു നൗഷാദ്. തൊടുപുഴ തൊമ്മൻ കുത്തിൽ ആരും തിരിച്ചറിയാതിരിക്കാൻ പേരുപോലും മാറ്റിയാണ് ഇയാൾ കഴിഞ്ഞിരുന്നത്. ജീവിക്കാനായി തോ‌ട്ടം തൊഴിലാളിയായി. ഭാര്യയോട് പിണങ്ങി വീടുവിട്ട നൗഷാദ് തൊടുപുഴയിലെത്തുകയായിരുന്നു. ഭാര്യയെ പേടിച്ചാണ് നാടുവിട്ടതെന്നും ഇനി വീട്ടിലേക്ക് മടങ്ങിപ്പോകില്ലെന്നും നൗഷാദ് പറഞ്ഞു.

സ്വസ്ഥമായി താമസിക്കാനാണ് നാടുവിട്ടതെന്നും അത് വീട്ടുകാരെ അറിയിക്കേണ്ട കാര്യമില്ലെന്നും നൗഷാദ് പൊലീസിനോട് പറഞ്ഞു. നൗഷാദ് കൊല്ലപ്പെട്ടെന്ന വാർത്തകൾ കണ്ട തൊമ്മൻകുത്ത് സ്വദേശിയായ പൊലീസുകാരനാണ് നൗഷാദിനെ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിച്ചത്. നൗഷാദിനെ താൻ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് ഇന്നലെ നൗഷാദിന്റെ ഭാര്യ അഫ്സാന പൊലീസിന് മൊഴി നൽകിയിരുന്നു. തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ മൊഴി.നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു.

Advertisement
inner ad

എന്തുകൊണ്ടാണ് ഭാര്യ തന്നെ കൊന്നു എന്ന് പൊലീസിന് മൊഴിനൽകിയതെന്ന് അറിയില്ലെന്ന് നൗഷാദ് പറഞ്ഞു. പേടിച്ചാണ് നാട്ടിൽ നിന്നും മാറിനിന്നത്. ഇനി തിരിച്ചുപോകാനും പേടിയാണ്. ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകൾ തന്നെ മർദ്ദിച്ചു. തന്റെ പേരിലുള്ള കേസ് ഇത്ര സംഭവമായി മാറിയതായി അറിഞ്ഞിരുന്നില്ലെന്നും വീട്ടുകാരുമായും ഒന്നരവർഷത്തോളമായി ബന്ധപ്പെട്ടിരുന്നില്ലെന്നും ഇയാൾ അറിയിച്ചു.

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു മൊഴി. ഇതിൻറെ അസ്ഥാനത്തിൽ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.പരസ്പര വിരുദ്ധമായ മൊഴി നൽകി പ്രതി പൊലീസിനെ കുഴയ്ക്കുകയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരസ്പര വിരുദ്ധമായ മൊഴികൾ നൽകുകയും മൃതശരീരം കണ്ടെത്താൻ കഴിയാതിരുന്നതോടെ പൊലീസ് നൗഷാദ് ജീവനോടെയുണ്ടെന്ന നി​ഗമനത്തിലെത്തുകയായിരുന്നു.

Advertisement
inner ad

നൗഷാദിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷർട്ടിന്റെ ഭാഗങ്ങൾ കത്തിച്ചു നിലയിൽ കണ്ടെത്തിയിരുന്നു. അതിനിടെ കൊലപാതകത്തിൽ സുഹൃത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന വെളിപ്പെടുത്തിയിരുന്നു. മൃതദേഹം സുഹൃത്തിൻറെ പെട്ടി ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയതെന്നാണ് അഫ്സാന പറയുന്നത്. ഇയാളെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. നൗഷാദിന് വാടക വീട് ശരിയാക്കിക്കൊടുത്ത ബ്രോക്കറെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

Advertisement
inner ad

Idukki

മൂന്നാറിൽ ഒറ്റക്കൊമ്പന്റെ ആക്രമണം; 2 പേർക്ക് പരിക്ക്

Published

on

ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. രാജീവ് ഗാന്ധി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ അഴകമ്മയുടെ നില ഗുരുതരമാണ്. അഴകമ്മയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോയെ ആയിരുന്നു സംഭവം. തൊഴിലാളികള്‍ പ്ലാന്റില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവേശന കവാടത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും കുത്തുകയും ചെയ്തതിനെ തുടര്‍ന്ന് തലയ്ക്കും കാലിനും പരുക്കേറ്റ അഴകമ്മയുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. മേഖലയില്‍ പ്രതിഷേധം ശക്തമാണ്.

Advertisement
inner ad
Continue Reading

crime

ഉറപ്പുകൾ പാലിക്കാതെ സർക്കാർ; വണ്ടിപ്പെരിയാറിലെ 6 വയസുകാരി കൊല്ലപ്പെട്ട കേസ് ഇഴഞ്ഞു നീങ്ങുന്നു

Published

on

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ മാസങ്ങളായിട്ടും പാലിച്ചില്ലെന്ന് ആരോപിച്ച് ഇരയുടെ കുടുംബം. പുന‍ർവിചാരണയ്ക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും സർക്കാർ നിയമിച്ചിട്ടില്ല. കേസിൽ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

Advertisement
inner ad

വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസ്സുകാരിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മൂന്നുവർഷം കഴിഞ്ഞിട്ടും നീതിക്കായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്. പ്രതിചേർക്കപ്പെട്ട അർജ്ജുനെ, തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞ വർഷം ഡിസംബർ 14 ന് കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. വിധിക്കെതിരെ ശക്‌തമായ പ്രതിക്ഷേതംഉയർന്നപ്പോൾ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ മാസം എട്ടുകഴിഞ്ഞിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രോസിക്യൂട്ടറെ നിർദ്ദേശിക്കാൻ പെൺകുട്ടിയുടെ കുടുംബത്തോട് തന്നെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പേര് നിർദ്ദേശിച്ചെങ്കിലും പരിഗണനയിൽ എന്ന മറുപടി മാത്രമാണ് കിട്ടിയത്.

പുനർവിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇടുക്കി എംപി ഡീൻ കുര്യക്കോസിന്റെ ഇടപെടൽ. പെൺകുട്ടിയുടെ പിതാവിൻ്റെ ആവശ്യങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് കുടുംബം ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ നിയമിക്കാത്തതെന്നാണ് പ്രതിപക്ഷ ആരോപണം. പ്രോസിക്യൂഷന് വിചാരണക്കോടതിയിൽ വീഴ്ച പറ്റിയതുൾപ്പെടെ ഹൈക്കോടതിയിൽ തെളിയിക്കാൻ സാധിക്കുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ.

Advertisement
inner ad
Continue Reading

Featured

മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് അറിയിച്ച് ഇടുക്കി രൂപത; കേന്ദ്രസർക്കാർ പരിഹാരം ഉണ്ടാക്കണം

Published

on

ഇടുക്കി: കേരളത്തെ ആശങ്കയിലാക്കുന്ന മുല്ലപെരിയാർ വിഷയത്തിൽ നിലപാട് അറിയിച്ച് ഇടുക്കി രൂപത. ജനങ്ങളോട് ആശങ്കപ്പെടരുത്, ആശങ്ക പ്രചരിപ്പിക്കരുത് എന്ന പറയുന്നതിൽ കാര്യമില്ല. കേന്ദ്ര സർക്കാർ വിഷയത്തിൽ പരിഹാരമുണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.

ഇടുക്കിയിൽ നിന്നും വിജയിച്ചു പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആശങ്കകൾ തിരിച്ചറിഞ്ഞ് ഉചിതമായ നടപടികൾ ഉത്തരവാദിത്തബോധത്തോടെ ചെയ്യണമെന്നാണ് ഇടുക്കി രൂപതയുടെ നിലപാടെന്നും ഫാ. ജിൻസ് കൂട്ടിച്ചേർത്തു. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾക്ക് മുല്ലപെരിയാർ വിഷയത്തിൽ വ്യക്തത വരുത്താൻ സാധിച്ചിട്ടില്ല.

Advertisement
inner ad

തമിഴ്‌നാടിന് ജലലഭ്യത ഉറപ്പുവരുത്തികൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിലെ ഗൗരവം മനസ്സിലാക്കി കേന്ദ്രസർക്കാർ വേണ്ട പരിഹാരം ഉണ്ടാക്കണമെന്നും പുതിയ അണക്കെട്ട് നിർമാണം ആരംഭിക്കണമെന്നും ഇടുക്കി രൂപത നിലപാട് അറിയിച്ചു.

Advertisement
inner ad
Continue Reading

Featured