Connect with us
inner ad

Kerala

നൗഷാദിന്റെ തിരോധാനം; ഭാര്യ അഫ്സാനയുടെ മൊഴിയിൽ വൈരുദ്ധ്യം, വലഞ്ഞ് പോലീസ്

Avatar

Published

on

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ പാടം സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തിൽ ഭാര്യ അഫ്സാന വീണ്ടും മൊഴി മാറ്റി. മൃതദേഹം സുഹൃത്തിൻ്റെ സഹായത്തോടെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടെന്നാണ് പുതിയ മൊഴി. യുവതി ഇടയ്ക്കിടെ മൊഴി മാറ്റുന്നത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. മൃതദേഹം പള്ളി സെമിത്തേരിയിൽ മറവ് ചെയ്തെന്നും പുഴയിൽ ഒഴുക്കിയെന്നും വീട്ടിൽ കുഴിച്ചിട്ടെന്നും ഇതിന് ഒരാളുടെ സഹായം ലഭിച്ചെന്നുമുള്ള പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി നേരത്തെ പറഞ്ഞത്. ഇന്നലെ രാത്രി ചോദ്യം ചെയ്തപ്പോഴാണ് പെട്ടി ഓട്ടോയിൽ കയറ്റിവിട്ടെന്ന് പറഞ്ഞത്. ഇടയ്ക്കിടെ മൊഴി മാറ്റുന്നതിനാൽ യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

നൗഷാദിനെ താൻ കൊന്ന്, കുഴിച്ചുമൂടിയെന്ന് അഫ്‌സാന കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസും ഫോറൻസിക് വിദഗ്ധരും നൗഷാദും ഭാര്യയും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പരിശമാധന നടത്തിയിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇഅതേസമയം അഫ്സാന ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുകയാണെങ്കിലും പ്രതിയുടെ മാനസിക നിലയിൽ പ്രശ്നങ്ങളില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മൃതദേഹം സുഹൃത്തിൻ്റെ സഹായത്തോടെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നസീർ എന്നയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ യുവതി പറഞ്ഞ കാര്യങ്ങൾ നസീർ തള്ളിക്കളഞ്ഞു. തൻ്റെ പെട്ടി ഓട്ടോറിക്ഷയിൽ മൃതദേഹം കൊണ്ടുപോയെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും നസീർ പറഞ്ഞു. തനിക്ക് സ്വന്തമായി ഓട്ടോയില്ലെന്നും വാഹനം ഓടിക്കാൻ അറിയില്ലെന്നുമാണ് നസീർ പറയുന്നത്. വ്യാജമൊഴി നൽകി തന്നെ കുടുക്കാനാണ് ശ്രമം നടക്കുന്നതെന്നും നസീിർ വ്യക്തമാക്കി.

നൗഷാദുമായി അത്ര വലിയ പരിചയമൊന്നുമില്ല. നൗഷാദിനെ ഒരു തവണ ജോലിക്കായി ഒപ്പം കൊണ്ടുപോയിട്ടുണ്ടെന്നും നസീർ സമ്മതിച്ചു. അല്ലാതെ മറ്റ് വിവരങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അടൂർ പരുത്തിപ്പാറ പള്ളിക്ക് സമീപം ഇരുവരും വാടകയ്ക്ക് താമസിച്ച് വരവേ 2021 നവംബർ ഒന്നു മുതലാണ് നൗഷാദിനെ കാണാതായത്. നൗഷാദിന്റെ ബന്ധുവിന്റെ പരാതിയെ തുടർന്ന് കൂടൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പിന്നീട് അഫ്സാന വാടക വീട് ഉപേക്ഷിച്ച് നൗഷാദിന്റെ കൂടലിലുള്ള വീട്ടിലേക്ക് മാറിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇതിനിടെ നൗഷാദിൻ്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് കൂടൽ എസ് ഐ ഷെമിമോൾക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അഫ്സാനയെ ഇന്നലെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പ് നൗഷാദിനെ അടൂരിൽ വച്ച് താൻ കണ്ടിരുന്നുവെന്നാണ് അഫ്സാന പൊലീസിനോട് പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇത് ശരിയല്ലെന്ന് കണ്ടെത്തുകയായിരുന്നു. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിനെ താൻ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് അഫ്സാന വ്യക്തമാക്കിയത്. വിവാഹ ശേഷം മൂന്നു മാസം മാത്രമാണ് ഒരുമിച്ചു കഴിഞ്ഞതെന്നും നൗഷാദ് മദ്യപിച്ച് സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. കുഞ്ഞിനെയും ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ശല്യം സഹിക്ക വയ്യാതെ ഭർത്താവിനെ കൊല്ലുകയായിരുന്നു എന്നാണ് അഫ്സാന വ്യക്തമാക്കിയത്. മൃതദേഹം പള്ളി സെമിത്തേരിയിൽ മറവ് ചെയ്തെന്നും അഫ്സാന പറഞ്ഞിരുന്നു. എന്നാൽ വീണ്ടും അവർ മൊഴിമാറ്റി. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നാണ് അവർ റപഞ്ഞത്. തുടർന്നാണ് മൃതദേഹം വീട്ടിൽ കുഴിച്ചിട്ടിരിക്കുകയാണെന്നും പെട്ടി ഓട്ടോറീക്ഷയിൽ കയറ്റിക്കൊണ്ടു പോയെന്നും അഫ്സാന പറഞ്ഞത്

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി

Published

on

പത്തനംതിട്ട: പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. സംഭവത്തില്‍ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. നടന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥനെ നടപടിയെടുത്തത്. നടപടിയെടുക്കാൻ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. നടപടി നേരിട്ട ഉദ്യോഗസ്ഥന്‍റെ കയ്യില്‍ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.ഫ്ലെക്സ് അടിക്കാൻ പിഡിഎഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്നാണ് വിശദീകരണം.

Continue Reading

Featured

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകാൻ നിൽക്കുന്നു: കെ സുധാകരൻ

Published

on

ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. അതിനായി ബിജെപിയുമായി ചർച്ച നടത്തിയതും ഇ പി ജയരാജനാണെന്ന് കെ സുധാകരൻ ആവർത്തിച്ചു. ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച നടത്തിയത് വിദേശത്ത് വെച്ചാണ്. രാജീവ് ചന്ദ്രശേഖറും ചർച്ചയിൽ ഉണ്ടായിരുന്നു. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിന്തിരിഞ്ഞതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ പി ജയരാജൻ ബിജെപിയിൽ പോകും. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇ പി പ്രതീക്ഷിച്ചിരുന്നുതായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകുമെന്ന് പറയുന്ന ഇപി ജയരാജന്റെ പ്രസ്താവന ബുദ്ധിശൂന്യതയാണ്, കോൺഗ്രസിനേക്കാൾ വാശിയുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. മുന്നണി സംവിധാനത്തിൽ മുസ്ലിം ലീഗ് അസ്വസ്ഥതരല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം: കെ മുരളീധരൻ

Published

on

തൃശ്ശൂർ: തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം നൽകുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തൃശൂരിൽ ബിജെപി സിപിഎം അന്തർധാര സജീവമാണ്. ബിജെപി വോട്ടുകൾ ചേർത്തത് സിപിഐഎം സർവീസ് സംഘടനാ പ്രവർത്തകരാണ്. ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും യുഡിഎഫിന് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

”ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും യുഡിഎഫ് ജയിക്കും. എൽ‌ഡിഎഫിന്റെ സോഷ്യൽ ​ഗ്രൂപ്പുകളൊക്കെ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൂങ്കുന്നത്തെ ഒരു ഫ്ലാറ്റിൽ വോട്ടർമാരുടെ പേര് അറിയില്ല, അവിടെ ഒരു ഇരുപതോളം വോട്ട് ചേർത്തിരിക്കുകയാ. ഞാൻ പരാതി കൊടുക്കാൻ പോവാ. അവിടുത്തെ ബിഎൽഒ സിപിഐഎമ്മുകാരനാ. അവരുടെ സർവ്വീസ് സംഘടനേൽ പെട്ട ആളാ. അയാൾ പട്ടികയിൽ ചേർത്തിരിക്കുന്നതാരെയാ, ബിജെപിക്കാരെ. സിപിഐഎമ്മിന്റെ ബിഎൽഒ എങ്ങനെ ബിജെപിക്കാരെ ചേർത്തു. അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ. സിപിഐഎമ്മും ബിജെപിയും തമ്മിൽ വ്യക്തമായ അന്തർധാരയുണ്ട്.” മുരളീധരൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരം അതിശക്തമാണ്. കരുവന്നൂർ വിഷയം എൽഡിഎഫിനെതിരായ വികാരമുണ്ടാക്കും. അത് യുഡിഎഫിന് ഗുണം ചെയ്യും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured