Pathanamthitta
സജി ചെറിയാനെയും കേരളാ പോലീസിനെയും ഭരണഘടന തല്ലി പഠിപ്പിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്
സജി പത്തനംതിട്ട: ഭരണഘടനയെ നിന്ദിച്ചതായി ഹൈക്കോടതി വിലയിരുത്തിയ പശ്ചാത്തലത്തിൽ, മന്ത്രിസ്ഥാനത്തു തുടരാൻ ധാർമികമായി സജി ചെറിയാനു കഴിയില്ല. പോലീസ് നൽകിയ ക്ളീൻ ചിറ്റ് ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നു. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. തുടരാൻ അനുവദിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ് എന്ന് പരിപാടി ഉത്ഘാടനം ചെയ്ത് ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട പറഞ്ഞു.
ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ആറന്മുള അസംബ്ലി പ്രസിഡൻ്റ് അഡ്വ: ലിനു മാത്യു മള്ളേത്ത് അധ്യക്ഷത വഹിച്ചു,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ ജിബിൻ ചിറക്കടവിൽ, അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റ്റിജോ സാമുവൽ മാമ്മൂട്, സിനു എബ്രഹാം, മണ്ഡലം സെക്രട്ടറി തങ്കച്ചൻ വി ജോൺ വലിയവീട്ടിൽ, കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് അസ്ലം കെ അനുപ്, ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം, ജില്ലാ സെക്രട്ടറി ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ, കെ എസ് യു ടൗൺ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അർഫാൻ, ഷൈജു ഇസ്മായിൽ, വിനീത് ചെങ്ങറ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്മാരായ സുധീഷ് സി പി മലയാലപ്പുഴ, വൈസ് പ്രസിഡൻ്റ് ഫെബിൻ മുണ്ടയ്ക്കൽ, അമൽ എബ്രഹാം ഇലന്തൂർ, റോബിൻ ജി തോമസ്, അജ്മൽ അലി, സോമൻ കുഴിയ്ക്കൽ, അൻസൽ എസ് അമീർ, മുഹമ്മദ അർഫാൻ, ഉവൈസ്, അജ്മൽ കരീം തുടങ്ങിയവർ പ്രസംഗിച്ചു.
Pathanamthitta
ശബരിമല ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി കെ.എസ്.ആർ.ടി.സി; ഭക്തർക്ക് സേവനമൊരുക്കാൻ മൊബൈൽ യൂണിറ്റുമായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്
പത്തനംതിട്ട: ചീഫ് ഓഫീസ് അനുമതി ലഭ്യമായിട്ടില്ല എന്ന കാരണം പറഞ്ഞ് വർഷങ്ങളായി ശബരിമല മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തനം നടത്തിവന്നിരുന്ന ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ നിർദ്ദേശം നൽകി. മണ്ഡലകാലം ആരംഭിച്ച് 26-ാം ദിവസം പിന്നിട്ടപ്പോഴാണ് അധികൃതർ സ്ഥലം ഒഴിഞ്ഞ് തരണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. അതേ സമയം, നാളിതുവരെയില്ലാത്ത തടസ്സം ഇത്തവണ എങ്ങനെ ഉണ്ടായന്ന് അറിയില്ലന്നും, പുതിയ സാഹചര്യത്തിൽ ഹെൽപ്പ് ഡസ്ക്കിൻ്റെ സേവനം അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചതായും ജില്ലാ പ്രസിഡൻ്റ് നഹാസ്പത്തനംതിട്ട പറഞ്ഞു. ഇതുവഴി അയ്യപ്പഭക്തർക്ക് ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി അയ്യപ്പഭക്തർക്ക് സേവനം ലഭ്യമാക്കുമെന്നും നഹാസ് പത്തനംതിട്ട അറിയിച്ചു.
Kerala
മുനമ്പം: സംഘപരിവാറിന്റെ കെണിയില്‍ വീഴരുത്, മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്
പമ്പ: മുനമ്പം വിഷയത്തില്‍ സംഘപരിവാറിന്റെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഓരോരുത്തരെയും താല്പര്യമല്ല, പ്രശ്നത്തില്‍ രമ്യമായ പരിഹാരമാണ് ആവശ്യം. മുസ്ലിം ലീഗ് നേതൃത്വം ഉള്‍പ്പെടെ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
ശബരിമല ദർശന ശേഷം സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. മുനമ്ബം വിഷയത്തിന്റെ പേരില്‍ മതസംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വിഷയം മതസംഘർഷമായി മാറ്റാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ചു. വിഷയത്തില്‍ പലരും പഠിക്കാതെയാണ് അഭിപ്രായം പറയുന്നത്.
നിയമ പണ്ഡിതരുമായി ആലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നത്. ഓരോരുത്തരുടെയും താല്പര്യമല്ല, പ്രശ്നപരിഹാരമാണ് ആവശ്യം. എല്ലാത്തിനും പ്രതികരിക്കാൻ പോയാല്‍ പ്രശ്നം വഷളാകും. ഇക്കാര്യത്തില്‍ യു ഡി എഫിന് ഒറ്റ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്ത് എത്തിയ വി ഡി സതീശൻ സോപാനത്ത് എത്തി ദർശനം നടത്തി തന്ത്രി, മേല്‍ശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് മലയിറങ്ങിയത്.
Kerala
ശബരിമല മേഖലയിൽ വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍
പമ്പ: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി മദ്യനിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്ത് വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. പെരമ്പല്ലൂര്‍ വേപ്പിന്തട്ടയ് പേരുനില എസ്. ജീവയെ ആണ് നിലയ്ക്കല്‍ എക്സൈസ് റെയിഞ്ചിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ദിലീപും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. നിലയ്ക്കല്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് സമീപം നിന്നാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ഡി.മാത്യു, പ്രിവന്റിവ് ഓഫീസര്‍ എ. ശ്രീകാന്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ പ്രദീഷ് കെ, സ്വരൂപ് കെ, റീന ഡ്രൈവര്‍ ഇ.കെ. സത്യന് എന്നിവരും ഉണ്ടായിരുന്നു. ചിറ്റാര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 day ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News1 day ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login