സാമ്പത്തിക സുസ്ഥിരതയിലേക്കുള്ള വളർച്ചയിൽ ഏറ്റവും നിർണ്ണായകമായ ദിനമാണ് ഇന്നത്തേത്. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാർ 1992 നവംബർ 30ാം തിയ്യതിയാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് രൂപീകരിക്കാൻ തീരുമാനമെടുത്തത്. 1993ൽ സെബി അംഗീകാരം ലഭിക്കുകയും 1994 ൽ പ്രവർത്തന നിരതമാവുകയും ചെയ്തു.
ഇന്ന് നാഷണൽ സ്റ്റോക് എക്സേചഞ്ച് ലോകത്തിലെ വലിയ രണ്ടാമത്തെ സ്റ്റക്ക് എക്സ്ചേഞ്ചാണ്. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് സ്ക്രീൻ അധിഷ്ഠിതമായ ട്രേഡിംഗും, ഡെറിവേറ്രീവ് ഡ്രേഡിംഗ് (ഇൻഡക്സ് ഫീച്ചറുകളുടെ രൂപത്തിൽ) ആരംഭിച്ചതും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചാണ്.
ഇന്ത്യൻ വിപണിയിൽ നിക്ഷേപമിറക്കാൻ പ്രാദേശിക നിക്ഷേപകർക്കും ആഗോള നിക്ഷേപകർക്കും ഒന്നുപോലെ അവസരം തുറന്ന് കൊടുക്കാൻ എൻ എസ് ഇ യിലൂടെ സാധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കുന്നതിലും, ആഗോള സാമ്പത്തിക മാന്ദ്യത്തിൽ തകർന്ന് പോകാതെ പിടിച്ച് നിന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യമായി ഇന്ത്യയെ മാറ്റിയതിലും ഈ തീരുമാനത്തിന് വലിയ പങ്കുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തി എന്ന നിലയിലാണ് നരസിംഹറാവു അടയാളപ്പെടുത്തപ്പെടേണ്ടത്.
ഓർമ്മയിൽ ഇന്ന് ; നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് തുടക്കം കുറിച്ചു
