Connect with us
48 birthday
top banner (1)

Kerala

ശാസ്താംകോട്ട കോളെജിൽ തണ്ണീർത്തട സുസ്ഥിരത- പരിസ്ഥിതി സംരക്ഷണ ദേശീയ സെമിനാർ

Avatar

Published

on

പരിസ്ഥിതി സുസ്ഥിരതയും ജൈവവൈവിധ്യ സംരക്ഷണവും എന്ന വിഷയത്തിൽ കെഎസ്എംഡിബി കോളേജ് ,ഭൂമിത്ര സേന ക്ലബ്
തിരുവനന്തപുരത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൻ്റെ അഭിമുഖ്യത്തിൽ 2024-ലെ ലോക തണ്ണീർത്തട ദിനാഘോഷം സംഘടിപ്പിച്ചു. ക്യാപ്റ്റൻ ഡോ. മധു അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട കെഎസ്എംഡിബി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.കെ.സി പ്രകാശ് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ശ്രീ.എസ്.ബാബുജി സെമിനാറിൽ മുഖ്യാതിഥിയായി . ഭൂമിത്രസേന, എൻസിസി, ബോട്ടണിവിഭാഗം വിദ്യാർഥികൾ സെമിനാറിൽ സജീവമായി പങ്കെടുത്തു.
ശാസ്താംകോട്ട തടാകത്തിൻ്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ശ്രീ എസ് ബാബുജി അഭിസംബോധന ചെയ്തു.കെഎസ്എംഡിബി കോളേജിലെ ഭൂമിത്രസേന ക്ലബ്ബിൻ്റെ ചുമതലയുള്ള പ്രൊഫസർ ലക്ഷ്മി ശ്രീകുമാർ, ഫാക്കൽറ്റിയാണ് പരിപാടി ഏകോപിപ്പിച്ചത്. തണ്ണീർത്തട സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു.

കോളേജിന് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ പരിഗണിച്ച് പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശ് ബോട്ടണി വകുപ്പിലെ പൂർവ്വ വിദ്യാർത്ഥി ജി. വിക്രമൻ നായരെ ആദരിച്ചു.

എല്ലാ വർഷവും ഫെബ്രുവരി 2 ന് ആചരിക്കുന്ന ലോക തണ്ണീർത്തട ദിനം നമ്മുടെ ഗ്രഹത്തിന്റെ നിലനില്പിന് തണ്ണീർത്തടങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നു. 1971-ൽ തണ്ണീർത്തടങ്ങൾ സംബന്ധിച്ച റാംസർ കൺവെൻഷൻ അംഗീകരിച്ചതിൻ്റെ സ്മരണാർത്ഥം ‘തണ്ണീർത്തട പുനസ്ഥാപനം’ ആണ് ഈ വർഷത്തെ പ്രമേയം. ഈ കൺവെൻ പട്ടികപ്പെടുത്തിയിരിക്കുന്ന റാംസർ സൈറ്റുകളിൽ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും സുസ്ഥിരമായി ഉപയോഗിക്കാനും കഴിയും. 1971-ൽ യുനെസ്‌കോ സ്ഥാപിച്ച കൺവെൻഷൻ 1975-ൽ നിലവിൽ വന്നു, 1982 ഫെബ്രുവരി 1-ന് ഇന്ത്യ ഒരു അംഗമായി.

Advertisement
inner ad

തണ്ണീർത്തട മിത്രങ്ങൾക്കുള്ള സമ്മാനങ്ങൾ മുഖ്യാതിഥി വിതരണം ചെയ്തു.മൂന്നാം വർഷ ബോട്ടണിയിലെ ആദിത്യ എൽ, മൂന്നാം വർഷ ഹിന്ദിയിലെ കൃപ ബിജു എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

ഐ. ക്യൂ .ഏ .സി. കൺവീനർ ഡോ രാധികനാഥ്, കൗൺസിൽ സെക്രട്ടറി.ഡോ.രാഗി , പി. ടി .എ സെക്രട്ടറി ജയന്തി,ബോട്ടണി വിഭാഗം മേധാവി ഡോ. ഗീതാകൃഷ്ണൻ നായർ, ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങളായ പ്രീത ജി പ്രസാദ്, ശ്രീകല എം, ലൈബ്രേറിയൻ ഡോ. പി .ആർ. ബിജു , ധന്യ ശ്രീ, ഷാഹിന, വിന്ധ്യ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

‘ടിപി വധത്തിന്‍റെ മാസ്റ്റർ ബ്രെയിൻ പിണറായി, പി മോഹനനും പങ്കുണ്ട്; രമേശ് ചെന്നിത്തല

‘ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പലരും കുടുങ്ങിയേനെ,
സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള കെ.കെ രമയുടെ നിലപാടിന് യുഡിഎഫിന്റെ പൂർണ പിന്തുണയുണ്ടാകും’

Published

on

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൃത്യം നടപ്പാക്കിയതിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗൂഢാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണം. സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കിട്ടിയിരുന്നില്ല. താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു. ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും ടിപി വധ ഗൂഢാലോചനയിൽ ഉൾപ്പെടുമായിരുന്നു.

സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള കെ.കെ രമയുടെ നിലപാടിന് യുഡിഎഫിന്റെ പരിപൂർണ പിന്തുണയുണ്ടാകും. രണ്ട് പാർട്ടി നേതാക്കള കൂടി കുറ്റക്കാരെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത ഗോവിന്ദൻ മാസ്റ്ററുടെ നിലപാട് തന്നെ സിപിഎം പങ്കിന് തെളിവാണ്. ഭരണത്തിലുള്ളത് കൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നൽകിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടിലെ സാഹചര്യങ്ങൾക്ക് കാരണം സർക്കാരിൻ്റെ കെടുകാര്യസ്ഥതയാണ്. വയനാട്ടിൽ പ്രതിഷേധിക്കുന്നവരുടെ പേരിൽ കേസ് എടുക്കുന്ന രീതി സർക്കാർ അവസാനിപ്പിക്കണം. നവകേരള സദസ് പരാജയമെന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി. മുഖ്യമന്ത്രി എന്തുകൊണ്ട് വയനാട്ടിൽ പോകുന്നില്ലയെന്നും ചെന്നിത്തല ചോദിച്ചു. വയനാട്ടിലെ ജനങ്ങളുമായിട്ടാണ് മുഖാമുഖം നടത്തേണ്ടത്. മയക്കുവെടി കൊണ്ട രീതിയിലാണ് മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Kerala

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പരിക്കേറ്റ സച്ചിൻ സുരേഷ് അടുത്ത മത്സരങ്ങൾക്ക് ഉണ്ടാകില്ല

Published

on

കേരളാ ബ്ലാസ്റ്റേഴ്സ് ​ഗോൾ കീപ്പർ സച്ചിൻ സുരേഷ് അടുത്ത മത്സരങ്ങളിൽ കളിക്കില്ല. കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ എത്ര മത്സരത്തിൽ താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നതിൽ വ്യക്തതയില്ല. തോളിനേറ്റ പരിക്കിനെ തുടർന്നാണ് സച്ചിൻ സുരേഷിന് വിശ്രമം ആവശ്യമായി വരുന്നത്. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റത്.

സീസണിൽ ഇതുവരെയുള്ള മുഴുവൻ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനായി സച്ചിനാണ് വലകാത്തത്. കഴിഞ്ഞ മത്സരത്തിൽ താരത്തിന് പരിക്കേറ്റപ്പോൾ കരൺജിത്ത് സിം​ഗ് പകരക്കാരനായി ​ഗ്ലൗസ് അണി‍ഞ്ഞു. ലാറാ ശർമ്മയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ​ഗോൾ കീപ്പർ. ഫെബ്രുവരി 25നാണ് കേരളാ ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ​കൊച്ചിയിൽ നടക്കുന്ന മത്സരം എഫ് സി ​ഗോവയ്ക്കെതിരായാണ്. സീസണിൽ 15 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

Advertisement
inner ad
Continue Reading

Featured

വീണ വിജയനെതിരായ മാസപ്പടി ആരോപണം: മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

Published

on

മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീണ വിജയനെതിരായ മാസപ്പടി ആരോപണത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾ. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1) മകള്‍ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന് ഞാന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Advertisement
inner ad

എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ സി.എം.ആര്‍.എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ.ഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍.ഒ.സി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2021 ലെ തെരെഞ്ഞടുപ്പിനു മുന്‍പ് ഇ.ഡി ആരംഭിച്ച അന്വേഷണം എങ്ങിനെ ഒത്തുതീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം? (ഇടനിലക്കാരായി പ്രവര്‍ത്തിച്ച ബി.ജെ.പി നേതാക്കള്‍ക്കും ഈ ചോദ്യത്തിന് ഉത്തരം പറയാവുന്നതാണ്.)

2) ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍.ഒ.സി റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ വ്യക്തമായി. മാസപ്പടി വിഷയത്തില്‍ ഏതൊക്കെ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും വെളിപ്പെടുത്തുമോ?

Advertisement
inner ad

3) സി.എം.ആര്‍.എല്ലിന് പുറമെ വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നും മാസമാസം പണം ലഭിച്ചിട്ടുണ്ടെന്നും ആര്‍.ഒ.സി കണ്ടെത്തിയിട്ടുണ്ട്. മകള്‍ക്ക് പണം നല്‍കിയ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രിക്ക് ധൈര്യണ്ടോ?

4) വീണയ്ക്കും കമ്പനിക്കും മാസപ്പടി നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?

Advertisement
inner ad

5) കരിമണല്‍ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവര്‍ ഇന്ത്യ കമ്പനിയില്‍ നിന്നും എക്സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും ആര്‍.ഒ.സി വെളിപ്പെടുത്തിയിട്ടുണ്ട്. എം.പവര്‍ ബാങ്ക് മുഖേന നല്‍കിയ വായ്പ മുഴുവനായി വീണയുടെ കമ്പനി അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്. ആ പണം എവിടെ പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

Advertisement
inner ad
Continue Reading

Featured