ഓർമ്മയിൽ ഇന്ന് ; ദേശീയ ​ഗ്രാമീണ തെഴിൽദാന പദ്ധതി നിലവിൽ വന്നു

ഇന്നലെ നഗരവളർച്ചയുടെ ദിനമായിരുന്നെങ്കിൽ ഇന്ന് ഗ്രാമീണ വളർച്ചയുടെ ദിനമാണ്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഗ്രാമീണ മേഖലയിൽ തൊഴിലുറപ്പ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി (National Rural Employment Programme – NREP) 1980ൽ നടപ്പിൽ വന്നത്. ഇന്ത്യയുടെ ഗ്രാമീണ മേഖലയുടെ ദാരിദ്ര്യം ലഘൂകരിക്കുന്നതിൽ ഈ പദ്ധതി നിർണ്ണായകമായ പങ്ക് വഹിച്ചു. 1977ൽ ആരംഭിച്ച ഫുഡ് ഫോർ വർക്ക് എന്ന പദ്ധതി പരിഷ്‌കരിച്ചാണ് ഗ്രാമീണ തൊഴിൽദാന പദ്ധതിയായി മാറ്റിയത്. 1980 നവംബർ 2 ന് പ്രഖ്യാപിച്ച ഈ പദ്ധതി ഡിസംബർ 4 ന് നിലവിൽ വന്നു.
50 ശതമാനം കേന്ദ്ര വിഹിതവും തുല്യമായ സംസ്ഥാന വിഹിതവും എന്ന ആശയമാണ് ഇതിന്റെ കാതൽ. ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനുള്ള ബോധപൂർപ്പമായ ശ്രമമായി ഇത് മാറി. പിന്നീട് 1989 ൽ ഈ പദ്ധതി ജവഹർ റോസ്ഗാർ യോജനയിൽ ലയിപ്പിച്ച് കൂടുതൽ വിശാലമാക്കി മാറ്റി. ഇതേ ആശയത്തിന്റെ അടിസ്ഥാന ചിന്തിൽ നിന്നാണ് പിൽക്കാലത്ത് കോൺഗ്രസ്സ് സർക്കാർ തന്നെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നൽകിയത്.

Related posts

Leave a Comment