Idukki
ഇടുക്കി മെഡിക്കല്‍ കോളേജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടിസ്

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടിസ്. മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ പോരായ്മകളുടെ അടിസ്ഥാനത്തിലാണു നോട്ടീസ്. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഇന്ന് നടക്കുന്ന മെഡിക്കല്‍ കമ്മീഷന്‍ ഹിയറിംഗില്‍ അറിയിക്കാനാണ് കോളേജ് അധികൃതരുടെ തീരുമാനം.
അടുത്ത അധ്യയന വര്‍ഷത്തെ അഡ്മിഷനു വേണ്ടി ഇടുക്കി മെഡിക്കല്‍ കോളജിലുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും പരീക്ഷകളുടെ വീഡിയോയും ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച സമിതിയാണ് അപാകതകള്‍ കണ്ടെത്തിയത്. 20 ഡിപ്പാര്‍ട്‌മെന്റുകളിലും ആവശ്യത്തിനു ഫാക്കല്‍റ്റികളും സീനിയര്‍ റസിഡന്റുമാരും ട്യൂട്ടര്‍മാരും ഇല്ലെന്ന കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ആശുപത്രിയില്‍ കിടക്കകള്‍ കുറവാണെന്നും മേജര്‍ ശസ്ത്രക്രിയകള്‍ കുറച്ചു മാത്രമേ ചെയ്യുന്നുള്ളൂവെന്നും പറയുന്നു. കണ്ണ്, ഇഎന്‍ടി വിഭാഗങ്ങളിലെ കുറവുകളും എക്‌സ് റേ, അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ എന്നിവയിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും ശരിയാണെന്നാണ് വിദ്യാര്‍ത്ഥികളും പറയുന്നത്.
ലക്ചര്‍ ഹാളില്ലാത്തതിനാല്‍ പരിമിത സൗകര്യത്തില്‍ തിങ്ങി ഞെരുങ്ങിയിരുന്നാണ് കുട്ടികള്‍ പഠിക്കുന്നത്. അതേ സമയം വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കോളജ് അധികൃതകരുടെ വിശദീകരണം. നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കില്‍ സീറ്റുകളുടെ എണ്ണം വെട്ടിക്കുറക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും നോട്ടീസിലുണ്ട്.
Featured
അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.
ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച് ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.
Featured
വണ്ടിപ്പെരിയാറിൽ ഭീതിവിതച്ച കടുവ വെടിയേറ്റ് ചത്തു

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയില്‍ ഭീതി വിതച്ച കടുവ വെടിയേറ്റ് ചത്തു. തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ ഒരു പശുവിനെയും വളർത്തുനായയെയും കൊന്നതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കടുവയെ മയക്കുവെടി വെച്ചെങ്കിലും, അത് മയങ്ങാതെ ദൗത്യസംഘത്തിന് നേരെ തിരിഞ്ഞതോടെ മൂന്നുതവണ വെടിവെക്കുകയായിരുന്നു. സ്വയരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു. കടുവയുടെ ജഡം പിന്നീട് തേക്കടിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസങ്ങളില്‍ വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയില്‍ കടുവയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഞായറാഴ്ച പകല്‍ മുഴുവൻ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ നാരായണൻ എന്നയാളുടെ പശുവിനെയും വളർത്തുനായയെയും കടുവ ആക്രമിച്ചു കൊന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായി.തുടർന്ന് വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ കടുവയെ കണ്ടെത്തുകയും മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി തോട്ടം തൊഴിലാളികളോട് ജോലിക്ക് പോകരുതെന്ന് നിർദേശം നല്‍കിയിരുന്നു. ലയത്തിനോട് ചേർന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് കടുവയെ ആദ്യം കണ്ടെത്തിയത്.
എന്നാല്‍ ഇവിടെവെച്ച് മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാല്‍ കടുവ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയതിന് ശേഷമാണ് വെടിവെച്ചത്. രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും കടുവ പൂർണമായും മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ പെട്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കുതിച്ചെത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ സ്വയരക്ഷയ്ക്ക് വേണ്ടി വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിർക്കുകയായിരുന്നു.
നേരത്തെ ഗ്രാമ്പിയില്‍ കണ്ട പരുക്കേറ്റ കടുവ തന്നെയാണ് അരണക്കല്ലില്‍ എത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് വാർഡ് 15 ല്‍ ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Idukki
ഇടുക്കിയിൽ കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചർക്ക് പരിക്ക്

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്ക്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ നാവക്കയം ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. കുമളി മന്നാക്കുടി സ്വദേശി ജി.രാജനാണ് പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login