ദേശീയ പാതാവികസനം ; കുതിരാൻ പരീക്ഷണ സ്‌ഫോടനം വെള്ളിയാഴ്ച്ച

തൃശൂർ: ദേശീയ പാതാവികസനത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിനു സമീപം പാറപൊട്ടിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌ഫോടനം തീരുന്നതു വരെയുള്ള സമയത്ത് വഴുക്കുംപാറ മുതൽ തുരങ്കത്തിന്റെ എതിർവശം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സ്‌ഫോടനം നടത്തുന്ന വേളയിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്‌ഫോടനത്തിനായി സ്ഥലം തയ്യാറാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പെന്നോണം ആദ്യ അലാറം മുഴക്കും. സ്‌ഫോടനത്തിന് തൊട്ടുമുമ്ബ് രണ്ടാമത്തെ അലാറവും സ്‌ഫോടനത്തിനു ശേഷം മൂന്നാമത്തെ അലാറവും മുഴക്കാനും യോഗത്തിൽ തീരുമാനമായതായി ജില്ലാ കലക്ടർ അറിയിച്ചു.

Related posts

Leave a Comment