Connect with us
48 birthday
top banner (1)

Cinema

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു: മികച്ച ചിത്രം ആട്ടം, നടൻ റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും മാനസിയും

Avatar

Published

on

ന്യൂഡൽഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022- ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്ക്കാരം കാന്താരയിലൂടെ റിഷഭ് ഷെട്ടിക്ക് ലഭിച്ചു. മികച്ച നടി നിത്യാ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് ( കച്ച് എക്സ്പ്രസ്). മികച്ച ചിത്രം ആട്ടം. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്.

Advertisement
inner ad

നടൻ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)
സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
ജനപ്രിയ ചിത്രം -കാന്താര
നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
ഫീച്ചർ ഫിലിം – ആട്ടം
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ
സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
​ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സം​ഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
​ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ​ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്കാരം -​ നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ

മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോ​ഗ്രഫി)

Advertisement
inner ad

Cinema

29-ാമത് ഐഎഫ്എഫ്കെ ഡിസംബര്‍ 13 മുതല്‍ 20 വരെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published

on

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2024 ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചൈനയുടെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങില്‍നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ജൂറി ചെയര്‍പേഴ്സണ്‍ ആനിയസ് ഗൊദാര്‍ദ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍. ജേക്കബ്, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.

Advertisement
inner ad

തുടര്‍ന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ പ്രദര്‍ശിപ്പിക്കും. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനംചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള ഈ ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഈ വര്‍ഷത്തെ വെനീസ് ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശവും നേടിയ ഈ ചിത്രത്തെ 2024ലെ ഏറ്റവും മികച്ച അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളിലൊന്നായി ന്യൂയോര്‍ക്ക് ആസ്ഥാനമായ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യുവും ഈ വര്‍ഷത്തെ മികച്ച 50 ചിത്രങ്ങളിലൊന്നായി ബ്രിട്ടീഷ് മാസിക സൈറ്റ് ആന്റ് സൗണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. 1971ല്‍ ബ്രസീല്‍ സൈനിക സ്വേച്ഛാധിപത്യത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. വിമത രാഷ്ട്രീയ പ്രവര്‍ത്തകനായ ഭര്‍ത്താവിനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന അഞ്ചു മക്കളുടെ അമ്മയായ യൂനിസ് പൈവയുടെ കാഴ്ചപ്പാടിലൂടെ ഒരു രാജ്യത്തിനേറ്റ മുറിവിന്റെ ആഴം കാട്ടിത്തരുകയാണ് സംവിധായകന്‍.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ 5.45 വരെ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉണ്ടായിരിക്കും

Advertisement
inner ad
Continue Reading

Cinema

ജാഫർ ഇടുക്കിയും അജുവർഗീസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആമോസ് അലക്സാണ്ഡർ’ ചിത്രീകരണം ആരംഭിച്ചു

Published

on

ജാഫർ ഇടക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്ത് ചൊവ്വാഴ്ച്ച തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ ആരംഭിച്ചു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പാലയ്ക്കൽ നിർമ്മിച്ച് നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചലച്ചിത്ര പ്രവർത്തകർ അണിയാ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരടങ്ങുന്ന ഒരു വലിയൊരു കൂട്ടായ്മയിലൂടെ നാദിർഷ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്. സംവിധായകൻ അജയ് ഷാജിയുടെ മാതാപിതാക്കളായ ഷാജി. ഷാജി -ശോഭന,നാദിർഷയും ചേർന്ന് സ്വിച്ചോൺ കർമ്മവും ജാഫർ ഇടുക്കിയും പത്നി ശ്രീമതി സിമി ജാഫറും ചേർന്നുർന്നു ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നാദിർഷാ കലാഭവൻ ഷാജോൺ, അജുവർഗീസ്, സുനിൽ സുഗത, ഈ ചിത്രത്തിലെ നായിക താര’, കുട്ടൻ്റെ ഷിനി ഗാമി എന്ന ചിത്രത്തിൻ്റെ സംവിധായകൻ റഷീദ് പാറയ്ക്കൽ ഓവർസീസ് ഡിസ്ട്രിബ്യൂട്ടർ. രാജൻ വർക്കല. നാസർ ലത്തീഫ്, അഭിനേതാ താക്കളായ സുഭാഷ്, സൗപർണ്ണിക എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഹൈദർ അലി ആമുഖ പ്രസംഗവും. നിർമ്മാതാവ് അഷറഫ് പാലയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. ഈ ചടങ്ങുകൾക്കു ശേഷമാണ് നാദിർഷയും, നിർമ്മാതാവ് അഷറഫ് പാലയ്ക്കലിൻ്റെ കുടുംബാംഗങ്ങളും ചേർന്ന് ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. പൂർണ്ണമായും ഡാർക്ക് ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ ആമോസ് അലക്സാണ്ഡർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കിയാണ്. വളരെ വ്യത്യസ്ഥമായ ഒരു കഥാപാത്രമാണിത്. ഒരു അഭിനേതാവെന്ന നിലയിൽ അതിശക്തമായ ഒരു കഥാപാത്രമാണിത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കഥാപാത്രം ജാഫർ ഇടുക്കി എന്ന അഭിനേതാവിന് ഏറെ വഴിഞ്ഞിരിവുകൾ സമ്മാനിക്കുന്നതുമായിരിക്കും. അജു വർഗീസാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീഡിയാ പ്രവർത്തകൻ്റെ വേഷമാണ് ഈ ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്നത്. പുതുമുഖം താരയാണ് ഈ ചിത്രത്തിലെ നായിക.
ഡയാനാ ഹമീദ്, കലാഭവൻ ഷാജോൺ,സുനിൽ സുഗത, ശ്രീജിത് രവി, അഷറഫ് പിലായ്ക്കൽ, രാജൻ വർക്കല എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
രചന – അജയ് ഷാജി – പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ ‘ സംഗീതം – മിനി ബോയ്. ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള.
എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. കലാസംവിധാനം – കോയാസ്’ മേക്കപ്പ് – നരസിംഹസ്വാമി. കോസ്റ്റ്യും – ഡിസൈൻ -ഫെമിനജബ്ബാർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ. ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂൺ ബീം . സ്റ്റുഡിയോ ചലച്ചിത്രം. പ്രൊജക്ട് ഡിസൈൻ – സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം. പ്രൊഡക്ഷൻ മാനേജർ – അരുൺ കുമാർ. കെ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മുഹമ്മദ്.പി.സി. തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു
വാഴൂർ ജോസ്. ഫോട്ടോ. അനിൽ വന്ദന

Continue Reading

Cinema

ക്ഷത്രിയ സമുദായത്തെ അപമാനിച്ചു; ‘പുഷ്പ 2’വിനെതിരെ ക്ഷത്രിയ കര്‍ണി സേനാ നേതാവ് രാജ്പുത് ഷെഖാവത്ത് രംഗത്ത്

Published

on

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിനെതിരെ ക്ഷത്രിയ കര്‍ണി സേനാ നേതാവ് രാജ്പുത് ഷെഖാവത്ത് രംഗത്ത്. ചിത്രത്തില്‍ ഷെഖാവത്ത് എന്ന വാക്ക് വില്ലന്റെ കുടുംബപ്പേരായി ഉപയോഗിച്ചതില്‍ രജപുത്ര നേതാക്കള്‍ രോഷാകുലരാണ്. ഇതിലൂടെ ക്ഷത്രിയ സമുദായത്തെ അപമാനിച്ചുവെന്നാണ് രാജ്പുതിന്റെ ആരോപണം. ഫഫദ് ഫാസിലാണ് പുഷ്പയുടെ രണ്ട് ഭാഗങ്ങളിലും ഭന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചിരിക്കുന്നത്.

‘ഷെഖാവത്ത്’ എന്ന വാക്കിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗത്തിലൂടെ ക്ഷത്രിയ സമുദായത്തെ അപമാനിച്ചെന്ന് ആരോപിച്ച്, സിനിമയില്‍ നിന്ന് ആ വാക്ക് നീക്കം ചെയ്യണമെന്ന് രാജ്പുത് പുഷ്പയുടെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ഷെഖാവത്ത് എന്ന കഥാപാത്രത്തെ സിനിമയില്‍ മോശമായി അവതരിപ്പിക്കുന്നത് ക്ഷത്രിയര്‍ക്ക് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കര്‍ണി സേന അണിയറ പ്രവര്‍ത്തകരെ വീട്ടില്‍ കയറി തല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ‘ചിത്രം ക്ഷത്രിയര്‍ക്ക് കടുത്ത അപമാനമാണ് വരുത്തിയിരിക്കുന്നത്. ‘ഷെഖാവത്ത്’ സമുദായത്തെ മോശമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമാമേഖല ക്ഷത്രിയരെ അപമാനിക്കുകയാണ്, അവര്‍ വീണ്ടും അതേ കാര്യം ചെയ്തു,’ അദ്ദേഹം ഒരു വീഡിയോയില്‍ പറഞ്ഞു

Advertisement
inner ad
Continue Reading

Featured