Connect with us
48 birthday
top banner (1)

Featured

ദേശീയ ഡോക്ടേഴ്സ് ദിനം

Avatar

Published

on

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. സൗഖ്യത്തിന്റെ കരങ്ങൾ നീട്ടുന്ന ഡോക്ടർമാർക്കായി ഒരു ദിനം. രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും ആധുനിക വൈദ്യനുമായിരുന്ന ഡോ. ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മരണമാകട്ടെ ജൂലൈ ഒന്ന് 1962. 1991 മുതലാണ് ജൂലൈ ഒന്ന് ഡോക്ടേഴ്‌സ് ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ ഡോക്ടര്‍മാരുടെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ സുപ്രധാന പങ്കിനെക്കുറിച്ചുമുള്ള അവബോധം വളര്‍ത്താന്‍ ഡോക്ടേഴ്സ് ഡേ ആചരണം സഹായകമാണ്. സ്വയം പ്രതിരോധം പോലും മറന്ന് സമൂഹത്തിനായി സേവനം ചെയ്യുന്നവരാണ് ഡോക്ടേഴ്സ്.

ഡോക്ടര്‍മാര്‍ നിരവധി അക്രമണങ്ങൾ നേരിടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഡോ. വന്ദനാദാസിനെപ്പോലുള്ളവരുടെ സങ്കടകരമായ കഥകൾ തളർത്തിയിട്ടും സേവന മനോഭാവത്തോടെ ശുശ്രൂഷ ചെയ്യുന്നവർ നിരവധിയാണ്. കൊവിഡിനുശേഷം ലോകമൊട്ടുക്കും നിരവധി ആരോഗ്യ പ്രതിസന്ധികള്‍ ഉയരുന്നുണ്ട്. നിര്‍മാര്‍ജ്ജനം ചെയ്ത പല അസുഖങ്ങളും തിരിച്ചു വരുന്നതും ,ആയുര്‍ദൈര്‍ഘ്യവര്‍ധന മൂലമുള്ള രോഗങ്ങളും , ജീവിതശൈലീ രോഗവര്‍ധനയും ഭാരതം പോലെ ഒരു രാജ്യത്തു ഡോക്ടര്‍മാരുടെ ജോലി കൂടുതല്‍ പ്രയാസകരമാവുകയാണ്. പുതിയ തലമുറയ്ക്ക് വൈദ്യ ശാസ്ത്രം പഠിക്കാനും പ്രതിബദ്ധതയോടെയും അനുകമ്പയോടെയും അങ്ങേയറ്റം നൈപുണ്യത്തോടെയും ചികിൽസാ രംഗത്ത് മുന്നേറാനും ഡോക്ടേർസ് ഡേ പ്രചോദനമാവട്ടെ.

Advertisement
inner ad

chennai

മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം

Published

on

മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.

Continue Reading

Featured

ഇ പോസ് തകരാർ; പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു

Published

on

ഇ പോസ് തകരാർ മൂലം സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ തടസ്സം നേരിട്ടു. ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് റേഷൻ വിതരണം തടസ്സപ്പെടുന്നത്.
വാതിൽപ്പടി വിതരണക്കാരുടെ സമരത്തെ തുടർന്ന് എല്ലാവർക്കും നൽകാനുള്ള ധാന്യങ്ങൾ കടകളിൽ ഇല്ല. നാളുകളായി തുക കുടിശ്ശികയായ സാഹചര്യത്തിലാണ് വാതിൽപ്പടി വിതരണക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളും അനിശ്ചിതകാല സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Continue Reading

Ernakulam

ബോബി ചെമ്മണൂരിന് ജാമ്യം

Published

on

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ പ്രതിയായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ ബോബിയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തു. എന്തിനാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയില്‍ വിടേണ്ടത് എന്ന കോടതിയുടെ ചോദ്യത്തിന് പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. സമൂഹത്തിന് ഇതൊരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഹാജരായി.

Continue Reading

Featured