ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന ചെങ്ങമനാട് തുരുത്ത് പ്രദേശം സന്ദർശിച്ചു

നെടുമ്പാശ്ശേരി: ഇടമലയാർ, ഇടുക്കി ഡാമുകൾ തുറന്നതിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന (എൻ.ഡി.ആർ.എഫ്) യുടെ ക്യാപ്റ്റൻ റാം മോഹൻ, പ്രമോദ്,ഡെപ്യൂട്ടി തഹസിൽദാർ ജെയിംസ്, പഞ്ചായത്ത് മെമ്പർ നഹാസ് കളപ്പുരയിൽ, പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത് പ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളും, പാലങ്ങളും സന്ദർശിച്ചു. സ്ഥിതി ഗതികൾ വിലയിരുത്തി കൈക്കൊള്ളേണ്ട സുരക്ഷ ക്രമീകരണങ്ങളെ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. 2018 ലെ പ്രളയ സമയത്ത് ഏറെ ബുദ്ധിമുട്ട് അനുഭവിച്ച പ്രദേശമാണ് തുരുത്ത്.

Related posts

Leave a Comment