ദുബായിൽ ദേശീയ ദിനാഘോഷം: തടവുകാർക്ക് മോചനം

ദുബായ്: അൻപതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ തടവുകാർക്ക് മോചനം. 672 തടവുകാർക്ക് മോചനം നൽകാൻ യുഎഇ ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. രാജ്യത്തിന്റെ മാനുഷിക മൂല്യങ്ങൾ വ്യക്തമാക്കുന്ന തീരുമാനമാണിതെന്ന് ദുബൈ അറ്റോർണി ജനറൽ ഇസ്സാം ഇസ്സ അൽ ഹുമൈദാൻ അറിയിച്ചു.വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന 870 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് 43 തടവുകാർക്ക് ജയിൽ മോചനം നൽകാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും നിർദേശിച്ചിരുന്നു.

മോചിതരാക്കപ്പെടുന്ന തടവുകാർക്ക് സമൂഹവുമായി ഇഴുകിച്ചേരാൻ അവസരമൊരുക്കും. മാപ്പ് നൽകപ്പെട്ട തടവുകാരുടെ മോചനം സാധ്യമാക്കുന്നതിന് ദുബൈ പൊലീസുമായി ചേർന്ന് ദുബൈ പ്രോസിക്യൂഷനും നടപടികൾ തുടങ്ങിയതായും അറ്റോർണി ജനറൽ പറഞ്ഞു.

Related posts

Leave a Comment