വാക്സിനേഷൻ നൂറു കോടിയിലേക്ക്, പുതിയ രോ​ഗികൾ 14,623

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ നൂറു കോടിയിലേക്ക്. ഇന്നലെ വരെ 99,12,82,283 പേർക്കു കോവിഡ് വാക്സിൻ നൽകിയതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 14,623 പേർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. 19,445 പേർ രോ​ഗമുക്തി നേടി. 3,41,09,996 പേർക്കാണ് ഇതു വരെ രാജ്യത്തു രോ​ഗം പിടിപെട്ടത്. 1,78,098 പേർ നിലവിൽ ചികിത്സയിലുണ്ട്. 4,52,651 പേർ ഇതുവരെ മരിച്ചു. നിലവിൽ കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 7643 പേർക്കു രോ​ഗം സ്ഥിരീകരിച്ചു.

Related posts

Leave a Comment