രാജ്യത്തിന്ന് 39,796 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹിഃ രാജ്യത്ത് ഇന്ന് 39,796 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറുകള്‍ക്കുള്ളില്‍ 42352 പേര്‍ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പില്‍ അറിയിച്ചു. 723 പേരാണ് ഈ സമയപരിധിയില്‍ മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കേരളത്തില്‍.

നിലവില്‍ 4,82,071 പേരാണു വിവിധ കേന്ദ്രങ്ങളില്‍ രോഗം ബാധിച്ചു നിരീക്ഷണത്തിലും ചികിത്സയിലുമുള്ളത്. ഇതുവരെ 3,05, 85,229 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 35,28, 92,046 പേര്‍ക്ക് ഒരു ഡോസ് എങ്കിലും വാക്സിന്‍ നല്‍കി.

Related posts

Leave a Comment