രാജ്യത്ത് 30,093 കോവിഡ് ബാധിതര്‍, 43% കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശമിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ 30,093 പേര്‍ക്കു മാത്രമാണു രോഗം സ്ഥിരീകരിച്ചത്. 45,254 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കേരളത്തിലാണ്. 13,206 പേര്‍ക്കാണു കേരളത്തില്‍ രോഗം ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ഇതു രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ 43 ശതമാനം വരും.

രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചവര്‍ഃ 374

ഇതുവരെ മരിച്ചവര്‍ഃ 4,06,130

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവര്‍3 ,11,73,322

രോഗം ഭേദമായവര്‍3,03,53,710

ആകെ മരണ സംഖ്യഃ 4,14,482

ഒരു ഡോസ് എങ്കിലും വാക്സിന്‍ സ്വീകരിച്ചവര്‍ഃ 41,18,46,401.

Related posts

Leave a Comment