കുഞ്ഞു പ്രതിഭകൾക്ക് മിമിക്രി മത്സരമൊരുക്കി നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി)

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ റൈസിംഗ് ക്വീൻ സർക്കിൾ അഭിനയ, അനുകരണ കലകളിലേക്ക് ചുവട് വെക്കുന്ന കുരുന്ന് പ്രതിഭകൾക്കായി മിമിക്രി, മോണോആക്ട് മത്സരം സംഘടിപ്പിക്കുന്നു .

“മിമിക്സ് പരേഡ് ജൂനിയർ “എന്ന പരിപാടിയിൽ 7 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. കുട്ടികളുടെ കഴിവ് തെളിയിക്കുന്ന മത്സരം കുട്ടികൾക്ക് പുതിയൊരു അനുഭവവും ആസ്വാദനവും ആകുമെന്ന് സംഘാടകർ പറഞ്ഞു. കോവിഡ് ഭീതിയിൽ വീട്ടിൽ ഒതുങ്ങി പോകുന്ന കുരുന്നുകൾക്ക് കാഴ്ചയുടെ നിറവിസ്മയമൊരുക്കാനാണ് പദ്ധതി. സെപ്റ്റംബർ 26 ന് രാവിലെ 11 മണിക്ക് സൂം മീറ്റിലാണ് പരിപാടി നടക്കുക. താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടാം.

കൂടുതൽ വിവരങ്ങൾക്ക് :+91 8136800993, +91 7356609053 വെബ്സൈറ്റ് : https://ncdconline.org/

Related posts

Leave a Comment