നിറപുഞ്ചിരി തൂകി സമ്മാനം നേടി കുഞ്ഞോമനകൾ

കൊച്ചി: കോവിഡ് കാലത്തും മനസിന്‌ കുളിർമയേകി ദേശീയ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ സി ഡി സി ) സ്മൈലിങ് ബേബി കോണ്ടെസ്റ്റ് എന്ന പേരിൽ രാജ്യാന്തര മത്സരം  നടത്തിയിരുന്നു. മത്സരത്തിൽ പങ്കെടുത്തവരിൽ നിന്ന് വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടന.വിജയികളായവർ രഞ്ജിത് മാത്യു (ഒന്നാം സമ്മാനം ), ഏറെൻ ഷനെസ (രണ്ടാം സമ്മാനം ), നസ്രിൻ എം എം (മൂന്നാം സമ്മാനം ). തിരഞ്ഞെടുത്ത പത്ത് പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു. വിജയികൾക്ക്  ക്യാഷ് പ്രൈസുകൾ NCDC വരും ദിനങ്ങളിൽ കൈമാറും .പ്രശസ്തയായ ആർട്ടിസ്റ്റും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവുമായ ശ്രീമതി ജീന നിയാസ്, അഡ്വക്കേറ്റ് റോബിൻ രാജു, ശ്രീമതി നമ്രത സിംഗ് എന്നിവർ ആയിരുന്നു വിധികർത്താക്കൾ.കഴിഞ്ഞ  മെയ്‌ മാസം മുതൽ ആരംഭിച്ച ഈ മത്സരത്തിന് ആയിരക്കണക്കിന് മത്സരാർത്ഥികൾ ഉണ്ടായിരുന്നു. നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ വെബ്സൈറ്റ് വഴിയാണ് മത്സരം നടത്തിയത്. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്നും ലഭിച്ചതെന്ന്  ചീഫ് കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷും പറഞ്ഞു. ക്വിറ്റ് ഇന്ത്യ കൊറോണ എന്ന പേരിൽ എൻ സി ഡി സി നടത്തിയ രാജ്യാന്തര ക്യാമ്പിയിൻ വിജയികളെ ഓഗസ്റ്റ് 9 പ്രഖ്യാപിച്ചിരുന്നു. വിജയികൾക്ക് സമ്മാനത്തുകയും കൈമാറി ജനമനസ്സിൽ ഇടം നേടി സേവന രംഗത്ത് ഒരു മാതൃകയായി കൊണ്ടിരിക്കുകയാണ് ഈ സംഘടന.വിജയികളുടെ വിശദമായ വിവരങ്ങൾ NCDC വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്‌സൈറ്റ് ലിങ്ക് സന്ദർശിക്കുക: https://ncdconline.org

Related posts

Leave a Comment