ഉള്ളിലെ പ്രകാശത്തെ അണയാൻ അനുവദിക്കരുത്,അത് കൂടുതൽ പ്രകാശിക്കട്ടെ ” നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

കൊച്ചി : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ. “റൈസ് ആൻഡ് ഷൈൻ ” എന്നതാണ് വിഷയം. ജീവിതത്തിൽ വിജയത്തിലേക്ക് അടുക്കുമ്പോൾ എന്തെങ്കിലും നിങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ടോ? നിങ്ങളുടെ ഉള്ളിലെ പ്രകാശത്തെ അണയാൻ അനുവദിക്കരുത് “ഈ ആശയം മറ്റുള്ളവരിൽ എത്തിച്ച്‌ അവർക്ക് കൂടുതൽ പ്രചോദനം നൽകുക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം . പ്രസിദ്ധ മോട്ടിവേഷൻ സ്പീക്കറും , ലൈഫ് കോച്ചുമായ ശ്രീ ഗോപകുമാർ ആണ്   വെബിനാറിന് നേതൃത്വം നൽകുന്നത്. ജൂലൈ പതിനെട്ടാം തിയതി രാവിലെ പതിനൊന്നു മണിക്കാണ് വെബിനാർ.പ്രായഭേദമെന്യേ ആർക്കുവേണമെങ്കിലും വെബിനാറിൽ പങ്കെടുക്കാം.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 8136800993വെബ്സൈറ്റ് ലിങ്ക് : http://www.ncdconline.org

Related posts

Leave a Comment