Kuwait
നാസർ മാസ്റ്റർ ഓർമ്മ പുസ്തകo വിതരണം ചെയ്തു!
കുവൈത്ത് സിറ്റി : ഗ്ലോബൽ യൂനിറ്റി കായണ്ണ റീജിയൻ ചെയർമാനും ദുബൈ കെ. എം.സി.സി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറിയും ജീവകാരുണ്യരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന പി.അബ്ദുൾ നാസർ മാസ്റ്ററുടെ ഓർമ്മക്കായി ഗ്ലോബൽ യൂണിറ്റി കായണ്ണ റീജിയൻ യുഎ ഇ ചാപ്റ്റർ പുറത്തിറക്കിയ ഓർമ്മ പുസ്തകത്തിന്റെ വിതരണം നടന്നു. കുവൈത്ത് ചാപ്റ്റർ ചെയർമാൻ അഷ്റഫ് ആർ കെ ആണ് വിതരണം നിർവഹിച്ചത്. ഡോ: ജസ്ലി കോട്ടൂർ ഏറ്റുവാങ്ങി. ചടങ്ങിൽ ഹർഷാദ് കായണ്ണ ( ജനറൽ കൺവീനർ ഗ്ലോബൽ യൂണിറ്റി ഓഫ് കായണ്ണ കുവൈത്ത്) , ഡോ: അൻവർ സഫീർ ( മെട്രോ ഹോസ്പിറ്റൽ സാൽമിയ), റഷീദ് കല്ലൂർ (ജനറൽ സെക്രട്ടറി കുവൈത്ത് കെഎംസിസി പേരാമ്പ്ര മണ്ഡലം) എന്നിവർ സംബന്ധിച്ചു.
Kuwait
ജി ടി എഫ് വസന്തോൽസവം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : ഗ്ലോബൽ തിക്കാടിയൻസ് ഫോറം (ജി ടി എഫ് ) കുവൈറ്റ് ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി – വസന്തോത്സവം ’25 കബ്ദ് റിസോർട്ടിൽ സംഘടിപ്പിച്ചു. വാർഷിക യോഗം പ്രസിഡണ്ട് നജുമുദ്ധീൻ അധ്യക്ഷതയിൽ ഓർഗ്ഗനൈസിംഗ് സെക്രട്ടറി ഹാഷിദ് ഏരത്ത് മീത്തൽ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷൈബു കൂരന്റവിടയും സാമ്പത്തിക റിപ്പോർട്ട് ഫിനാൻസ് സെക്രട്ടറി ഫിറോസ് കുളങ്ങരയും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ശ്രീജിത്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. കുവൈറ്റിലെ കലാ സാംസ്‌കാരിക രംഗത്ത് കഴിവ് തെളിയിച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. വിഭീഷ് തിക്കോടിക്കുള്ള ഉപഹാര സമർപ്പണം ഉപദേശക സമിതി അംഗം ഇസ്ഹാക് കൊയിലിലും ബിജു തിക്കോടിക്കുള്ള ഉപഹാര സമർപ്പണം വൈസ് പ്രസിഡണ്ട് സെമീർ തിക്കോടിയും നിർവ്വഹിച്ചു. കെ വി സുരേന്ദ്രൻ , ബിജു തിക്കോടി, ശ്രീജിത്ത് , എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും, ഇശൽ ബാന്റ് കുവൈത്ത് നേതൃത്വത്തിൽ മുട്ടിപ്പാട്ടും അരങ്ങേറി. സമാപന ചടങ്ങിൽ വസന്തോത്സവം റാഫിൾ കൂപ്പൺ നറുക്കെടുപ്പ് സമ്മാനങ്ങൾ യഥാക്രമം ശുഐബ് കുന്നോത്ത്, രജീഷ് പള്ളിക്കര, ശെൽവരാജ്, എന്നിവർ വിതരണം ചെയ്തു. മത്സരങ്ങളിൽ വിജയിച്ച ടീമിനുള്ള സമ്മാനദാനം ജാബിർ, ഗഫൂർ, പ്രിയ ശൈബു എന്നിവർ നൽകി.
Kuwait
റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി : സെൻറ് തോമസ് മാർത്തോമാ ചർച്ച് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ശ്രുഷുഷകൾക്കായി എത്തിച്ചേർന്ന റൈറ്റ് റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. കുവൈറ്റ് സെൻറ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ബിനു ചെറിയാൻ, സെന്റ് ജെയിംസ് വികാരി റവ സാജൻ ജോർജ്, വൈസ് പ്രസിഡന്റ് തോമസ് പി എബ്രഹാം, ഇടവക സെക്രട്ടറി റെജി കാർത്തികപള്ളി, ജിജി മാത്യു ജോർജ്, ഷിബു ചെറിയാൻ, മനോജ് മാത്യു, ഡോ.റെജി സാമൂവൽ റോഷൻ പി ജേക്കബ്, ജെയിംസ് വി കൊട്ടാരം, എന്നിവർ സന്നിഹിതരായിരുന്നു.
Kuwait
എറണാകുളം ജില്ലാ അസോസിയേഷൻ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷിച്ചു
കുവൈറ്റ് സിറ്റി :എറണാകുളം ജില്ലാ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ‘ഇ ഡി എ കൊച്ചിൻ കാർണിവൽ 2025’ സുലൈബിയ മുബാറകിയ റിസോർട്ട് & ഫാം ഹൌസിൽ വച്ച് നടത്തി. അതി മനോഹരമായ മുബാറകിയ റിസോർട്ട് ൽ അസോസിയേഷൻ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ വർണശബ്ലമായ കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം സാൽമിയയും, രണ്ടാം സമ്മാനം അബ്ബാസിയയും, മുന്നാം സമ്മാനം ഫഹാഹീൽ യൂണിറ്റിനും ലഭിച്ചു. ഒന്നാം സമ്മാനർഹരായ സാൽമിയ യുണിറ്റിന് ജിമ്മി മെമ്മോറിയൽ ഏവറോളിംഗ് ട്രോഫി പ്രസിഡന്റ് വർഗീസ് പോൾ നൽകി. ഇ ഡി എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും, കുവൈറ്റിലെ പ്രശസ്തരായ ഗായകർ അവതരിപ്പിച്ച ഗാനമേളയും പ്രോഗ്രാമിന്റെ മാറ്റു കൂട്ടി.
ഇ ഡി എ കുടുംബാംഗങ്ങളുടെ ഭവനത്തിൽ ഒരുക്കിയ പുൽക്കൂട് മത്സരത്തിൽ സിജോ ജോൺ സാൽമിയ ഒന്നാം സമ്മാനവും, ജിജു പോൾ ഫഹാഹീൽ രണ്ടാം സമ്മാനവും, ജോബി ഈരാളി അബ്ബാസിയ മൂന്നാം സമ്മാനവും നേടി. സമ്മാനർഹർക്ക് സമ്മാനങ്ങൾ നൽകുകയും, ജഡ്ജ്മാരായ മുൻ മഹിളാ വേദി ചെയർപെഴസൻ ലിസ വർഗീസ്, ഷിന ജീവൻ, ഷജിനി അജി എന്നിവരെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു .
തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് വർഗീസ് പോൾ ആദ്യക്ഷ വഹിക്കുകയും, ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് സ്വാഗതവും, അഡ് വൈസറി ബോർഡ് ചെയർമാനും, ഇവന്റ് ജോയിന്റ് കൺവീനറുമായ ജോയി മന്നാടൻ, ജനറൽ കോർഡിനേറ്റർ പ്രവീൺ മാഡശ്ശേരി, ഇവന്റും ജോയിന്റ് കൺവീനറുമായ ജിയോ മത്തായി, ജോയിന്റ് കൺവീനർ ബാലകൃഷ്ണൻ മല്ല്യ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇവന്റ് കൺവീനർ ജോസഫ് കോമ്പാറ നന്ദി രേഖപ്പെടുത്തി. ഇ ഡി എ ഒരുക്കിയ 2025 വർഷത്തെ കലണ്ടർ ജനറൽ സെക്രട്ടറി പ്രസിഡന്റിന് നൽകി പുറത്തിറക്കി. പ്രോഗ്രാം കൺവീനർ ഷജിനി അജി, ഫുഡ് കൺവീനർ ജോബി ഈരാളി, ധനജ്ഞയൻ, ഷീബ പെയ്റ്റൺ, വിനോദ്, ജിജു പോൾ, സജിത്ത് കുമാർ, അംഗറിങ് ജോളി ജോർജ്, സോണിയ ജോബി, യുണിറ്റ് കൺവീനർ പിറ്റർ, സജിത്ത് കുമാർ, വൈസ് പ്രസിഡന്റ് അജി മത്തായി തുടങ്ങിയവർ ഇവന്റിന് നേതൃത്വം നൽകി. സ്വാദിഷ്ഠമായ ഭക്ഷണവും, ബാർബിക്യുവും, ക്യാമ്പ് ഫയറും ഇവന്റിന്റെ മറ്റു ആകർഷണങ്ങളായിരുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News1 month ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login