നാസർ നന്തിയുടെ ഓർമയിൽ നിറഞ്ഞ് പ്രവാസലോകം

യു.എ.ഇയിലെ ഓരോ പ്രവാസികളുടെയും മനസ്സിൽ ഓർമകളിലൂടെ ജീവിക്കുന്ന സാമൂഹിക പ്രവർത്തകൻ നാസർ നന്തിയെ അനുസ്മരിക്കാൻ പ്രവാസലോകം ഒത്തുചേർന്നു. വിയോഗത്തിന്റെ രണ്ടാം വാർഷികദിനത്തിൽ നന്തി നാസറിനെ സ്നേഹിക്കുന്നവരുടെ നേതൃത്വത്തിൽ ദുബൈ അൽ തവാർ സെന്ററിലെ എമിറേറ്റ്സ്‌ ക്ലാസിക്‌ ബിസിനസ്‌ ലോഞ്ചിൽ സംഘടിപ്പിച്ച”ഓർമ്മകളിൽ ഒളിമങ്ങാതെ നന്തിക്ക”എന്ന പേരിട്ട അനുസ്മരണ യോഗം ഓർമകളുടെ ഒത്തുചേരലായി മാറി.

എമിറേറ്റ്സ്‌ ക്ലാസിക്‌ ഗ്രൂപ്പ്‌ ചെയർമാൻ തമീം അബൂബക്കർ അധ്യക്ഷതവഹിച്ച അനുസ്മരണ യോഗം ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു.
നന്തി നാസറിനെ എല്ലാദിവസവും സമൂഹം ഓർമ്മിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും അതിനായി നന്തി നാസറിനെ സ്നേഹിക്കുന്നവർ മുന്നോട്ടു വരണമെന്നും മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്‌ വൈ എ റഹീം ആവശ്യപ്പെട്ടു.
വിവിധ സംഘടന പ്രതിനിധികളായ നദീർ കാപ്പാട്‌,സാമുഹ്യക പ്രവർത്തകൻ നസീർ വാടാനപ്പള്ളി,സലാം പാപ്പിനശേരി ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ്‌ കമിറ്റി അഗം മനാഫ്‌,ബി.എ.നാസർ,
ഹൈദ്രോസ്‌ തങ്ങൾ,യാസർ ഹമീദ്‌,മുനീർ,ജാക്കി റഹ്മാൻ,ഹസ്സൻ ചാലിൽ,ശബീർ കീഴൂർ,സാജിദ്‌ വള്ളിയത്ത്‌,മുന്ദിർ,ഷാനിദ്‌,ജലീൽ മഷൂർ,നാസർ,ഫാത്തിഹ്‌.സി,ബഷീർ കൊച്ചി,ബുറൈദ്‌,മാധ്യമ പ്രവർത്തകരായ കെ.എം.അബാസ്‌,ജലീൽ പട്ടാമ്പി,ജമാൽ.എം.സി.എ.നാസർ തുടങ്ങിയവർ നന്തി നാസറുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു.
അനുസ്മരണ യോഗത്തിൽ ഉയർന്ന് വന്ന നിർദ്ദേശത്തെ തുടർന്ന് വൈ.എ.റഹീം പ്രസിഡണ്ടായും എളേറ്റിൽ ഇബ്രാഹിം ജനറൽ സെക്രട്ടറിയായും തമീം അബൂബക്കർ ട്രഷററായും നന്തി നാസർ വെൽഫെയർ അസോസിയേഷൻ രൂപീകരിച്ചു.അനുസ്മരണ യോഗത്തിൽ കുറുമത്ത്‌ മൊയ്തീൻ സ്വാഗതവും ഫൈസൽ കണ്ണോത്ത്‌ നന്ദിയും പറഞ്ഞു.

Related posts

Leave a Comment