നരേന്ദ്ര മോഡിയും സംഘപരിവാറും ചരിത്രത്തെ തമസ്കരിക്കുന്നു -രമേശ്‌ ചെന്നിത്തല

നരേന്ദ്ര മോഡിയും സംഘപരിവാറും ചരിത്രത്തെ തമസ്കരിക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല എം എൽ എ. .സ്വേച്ഛാധിപതികൾ എവിടെയൊക്കെ രാജ്യം ഭരിച്ചിട്ടുണ്ടോ ആ രാജ്യങ്ങളൊക്കെ തകർച്ചയെ അഭിമുഘീകരിച്ച ചരിത്രമാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം ഇന്ത്യ യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായുള്ള ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഐക്യ സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര സെമിനാർ സംഘപരിവാറിന്റെ ചരിത്ര വിരോധം എന്ന വിഷയത്തിൽ പ്രമുഖ എഴുത്ത്കാരൻ പി സുരേന്ദ്രൻ അവതരിപ്പിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് പ്രമുഖ ഗാന്ധിയനായ ഡോ. സുരേന്ദ്രനാഥ്‌ എന്നിവരെയും ജില്ലാ ആശുപത്രിയിൽ നിർധന രോഗികൾക്ക് ആശ്വാസകരമായി പ്രവർത്തിച്ചിട്ടുള്ള ആരോഗ്യ പ്രവർത്തകൻ ഗംഗ നെയും രമേശ്‌ ചെന്നിത്തല ആദരിച്ചു.കെ പി സി സി വൈസ് പ്രസിഡന്റ്‌ അഡ്വ സി കെ ശ്രീധരൻ,കെ പി സി സി സെക്രട്ടറി മാരായ കെ. നീലകണ്ഠൻ. എം അസിനാർ, ഡിസിസി വൈസ് പ്രസിഡന്റ്‌ കെ കെ രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, കാർത്തികേയൻ പെരിയ, ഇസ്മയിൽ ചിത്താരി,സത്യനാഥൻ പത്രവളപ്പിൽ,രാജേഷ് തമ്പാൻ,സ്വരാജ് കാനത്തൂർ,മാർട്ടിൻ ജോർജ്, ഉനൈസ് ബേഡകം,ഷോണി കെ തോമസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ മാരായ അനൂപ് കല്ല്യോട്ട്,മാത്യു ബദിയെടുക്ക, സന്തു ടോം ജോസ്, ഇർഷാദ് മഞ്ചേശ്വരം, സോണി പൊടിമറ്റം തുടങ്ങിയവർ സംസാരിച്ചു.ഒക്ടോബർ 9 ന് ഉച്ചക്ക് 2 മണിക്ക് നീലേശ്വരം ഗാന്ധി സ്മൃതി മണ്ഡപം മുതൽ കാഞ്ഞങ്ങാട് വരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം എൽ എ യും മറ്റ് സംസ്ഥാന നേതാക്കളും അണിചേരുന്ന ജില്ലാ തല പദയാത്രയും സംഘടിപ്പിക്കുന്നു.വർഗീയത ക്കെതിരെ ഒക്ടോബർ 2 മുതൽ നവംബർ 14 വരെ നീണ്ടു നിൽക്കുന്ന പരിപാടി യാണ് യൂത്ത് കോൺഗ്രസ്‌ ആസൂത്രണം ചെയ്തിട്ടുള്ളത്.അസംബ്ലി തലങ്ങളിൽ ഐക്യ സദസുകളും, പഞ്ചായത്ത് തലങ്ങളിൽ പാദയാത്രകളും, പാർട്ടി പ്രവർത്തകരുടെ വീടുകളിലേക്ക് നെഹ്‌റു വിന്റെയും, ഗാന്ധിയുടെയും ഛായ ചിത്രം വിതരണം ചെയ്യുന്ന പരിപാടി ഉൾപ്പെടെ ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘ പരിവാർ ശക്തികൾക്കെതിരെ ഉള്ള നിരവധി പരിപാടികളാണ് യൂത്ത് കോൺഗ്രസ് മുന്നോട്ട് വച്ചിട്ടുള്ളത്.

Related posts

Leave a Comment