നർക്കോട്ടിക് ജിഹാദ്; മൗനം പാലിക്കുന്ന മുഖ്യമന്ത്രിയെ പിന്താങ്ങി സുരേഷ് ഗോപി

കട്ടപ്പന: പാലാ ബിഷപിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മറുപടി പറയാത്തതിനെ ന്യായീകരിച്ച് സുമരഷ് ഗോപി എം.പി . എല്ലാക്കാര്യത്തിലും മുഖ്യമ്രന്തി പ്രതികരിക്കേണ്ട കാര്യമില്ല. പ്രതികരിക്കേണ്ട കാര്യങ്ങളില്‍ അദ്ദേഹം പ്രതികരിക്കുന്നുണ്ട്. സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്. അത് സ്വീകാര്യമാണ്. പറയുന്നതിലല്ല, അതില്‍ രാജ്യദ്രോഹപരമായി എന്തെങ്കിലുമുണ്ടോയെന്നാണ് പരിശോധിക്കേണ്ടതെന്നും സുരേഷ് ഗോപി കട്ടപ്പനയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ മതേതര അടിത്തറകളെ താറുമാറാക്കുന്ന വിവാദ പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും അവർക്കെതിരെ യാതൊരുവിധ നടപടിയും എടുക്കാത്ത മുഖ്യമന്ത്രിക്കെതിരെ വ്യാപകമായി സംസ്ഥാനത്ത് വിമർശനങ്ങൾ ഉയരുന്നുണ്ട്.

Related posts

Leave a Comment