നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ; ബിജെപി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു : രമേശ് ചെന്നിത്തല

നാര്‍ക്കോട്ടിക് ജിഹാദ് പരാമശത്തിൽ ബിജെപി കലക്ക വെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് രമേശ് ചെന്നിത്തല. കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
അതെ സമയം നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്ന് സംശയിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.

Related posts

Leave a Comment