ആലംകോട് ,നന്നംമുക്ക് യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റികള്‍ വ്യാപാരികള്‍ക്ക് പിന്തുണ നല്‍കി നില്‍പ്പ് സമരം നടത്തി

ചങ്ങരംകുളം: കോവിഡ് പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുകയും വ്യാപാരി സംഘടനകകളോട് ചര്‍ച്ച ചെയ്ത് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് പിന്തുണ നല്‍കിക്കൊണ്ടു യൂത്ത് കോണ്‍ഗ്രസ്സ് ആലംകോട് നന്നംമുക്ക് മണ്ഡലം കമ്മറ്റികള്‍ ചങ്ങരംകുളം ഹൈവേയില്‍ നില്‍പ്പ് സമരം നടത്തി. ആലംകോട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി ടി കാദര്‍ ഉദ്ഘാടനം ചെയ്യ്തു.ആലംകോട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അരുണ്‍ലാല്‍ അധ്യക്ഷത വഹിച്ചു. സംസ്!കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രണവം പ്രസാദ്, പ്രേമാന്‍,അനീഷ് നന്നംമുക്ക് യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്അഅനീഷ് മുക്കുതല,സെക്രട്ടറി നൂര്‍ഷാ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സജിന്‍ മാക്കാലി,നന്നംമുക്ക് കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി അഷറഫ് പുറത്താറ്റ്,നന്നംമുക്ക് പഞ്ചായത്ത് മെംബര്‍ കെ ഫയാസ്,നൂദിര്‍ഷ്, നിയാസ്,എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment