അട്ടപ്പാടിയിലെ നന്ദകിഷോർ കൊലപാതകം ; മുഴുവൻ പ്രതികളും അറസ്റ്റിൽ

പാലക്കാട് അട്ടപ്പാടിയിലെ നന്ദകിഷോറിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. ഭൂതുവഴി സ്വദേശി കാർത്തിക്ക്(23),ദോണിഗുണ്ട് സ്വദേശി അഖിൽ(24), മേലെ കണ്ടിയൂർ സ്വദേശി ജോമോൻ(22), താവളം സ്വദേശി അനന്തു (24) എന്നിവരാണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ജൂലൈ ഒന്നിന് പുലർച്ചെയാണ് നരസിമുക്ക് സ്വദേശിയായ നന്ദകിഷോറിനെ അടിച്ചുകൊന്നത്. കണ്ണൂരിൽ നിന്ന് തോക്ക് എത്തിച്ച് നൽകാമെന്ന് നന്ദകിഷോറും വിനായകനും പ്രതികൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഇതിനായി ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും തോക്ക് കിട്ടാത്തതോടെ പ്രതികൾ ഇരുവരെയും വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെയാണ് കൊലപാതകം. മർദ്ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. എന്നാൽ നന്ദകിഷോർ നേരത്തെ തന്നെ മരിച്ചിരുന്നു. നാല് ദിവസം തുടർച്ചയായി മർദ്ദനമേറ്റ വിനായകന്റെ നില ഗുരുതരമായിരുന്നു. ഇയാൾ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

Leave a Comment