Connect with us
48 birthday
top banner (1)

Kannur

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തു; കെ സുധാകരന്‍ പരാതി നല്‍കി

Avatar

Published

on

കണ്ണൂര്‍: വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ചീഫ് ഇലക്ടറര്‍ ഓഫിസര്‍ക്ക് പരാതി നല്‍കി.

വോട്ടര്‍മാര്‍ സ്ഥലത്തില്ലെന്ന് ബി.എല്‍.ഒമാര്‍ തെറ്റായ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ നടപടി സ്വീകരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേകിച്ച് ധര്‍മടം മണ്ഡലത്തിലും ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികള്‍ വ്യാപകമാണ്. 1950 ലെ ജനപ്രാതിനിത്യ നിയമത്തിന് വിരുദ്ധമായ ഈ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

പി പി ദിവ്യക്ക് ജാമ്യം അനുവദിച്ച് കോടതി

Published

on

കണ്ണൂര്‍: മുന്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ആണ് വിധി പറഞ്ഞത്. കേസില്‍ അറസ്റ്റിലായ ദിവ്യ നിലവില്‍ റിമാന്‍ഡിലാണ്. കേസില്‍ ഈ മാസം അഞ്ചിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിധി പറയാന്‍ ഇന്നേക്ക് മാറ്റിവെച്ചത്.ഒരാഴ്ചയായി കണ്ണൂര്‍ വനിത ജയിലില്‍ കഴിയുന്ന ദിവ്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു കോടതി വിധി. ഇതിന് മുന്നോടിയായി ഇന്നലെ ദിവ്യയെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചിരുന്നു.

കെ. നവീന്‍ബാബു കൈക്കൂലി കൈപ്പറ്റിയെന്ന് ആവര്‍ത്തിക്കുകയാണ് ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ദിവ്യ ചെയ്തത്. പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി. പ്രശാന്തും നവീന്‍ബാബുവും ഫോണില്‍ സംസാരിച്ചെന്നും ഇരുവരും കണ്ടുമുട്ടിയതിന് സി.സി.ടി.വി ദ്യശ്യങ്ങള്‍ ഉണ്ടെന്നുമാണ് വാദത്തില്‍ അഭിഭാഷകന്‍ കെ. വിശ്വന്‍ ചൂണ്ടിക്കാട്ടിയത്. രണ്ട് മണിക്കൂര്‍ നീണ്ട വാദങ്ങളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോസിക്യൂഷനും നവീന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍ എസ്. റാല്‍ഫും തമ്മില്‍ നടന്നത്.

Advertisement
inner ad

എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി.പി ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.നവീന്‍ ബാബുവിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ഇത് എ.ഡി.എമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. പ്രതിയുടെ ക്രിമിനല്‍ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുന്‍പ് പല കേസുകളിലും പ്രതിയാണെന്ന് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളും റിപ്പോര്‍ട്ടുണ്ട്.

ഉപഹാര വിതരണത്തില്‍ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയില്‍ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ഏര്‍പ്പാടാക്കി. കളക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്ന് കലളക്ടറേറ്റ് ഇന്‍സ്‌പെക്ഷന്‍ വിങ്ങിലെ സീനിയര്‍ ക്ലര്‍ക്കിന്റെ മൊഴിയില്‍ പറയുന്നു.കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പില്‍ വരുത്തി. ദിവ്യ അന്വേഷണത്തോട് സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞു. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement
inner ad
Continue Reading

Kannur

പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്നു വിധി പറയും

Published

on

പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്നു വിധി പറയും

കണ്ണൂർ:എഡി എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി ദിവ്യയുടെ ജാമ്യ ഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻ സ് കോടതി ഇന്നു വിധി പറയും. ജാമ്യം ലഭിക്കുകയാണെങ്കില്‍ നിബന്ധനകള്‍ ഉണ്ടെങ്കില്‍ അവ പാലിച്ച്‌ ഇന്നുതന്നെ ദിവ്യ പുറത്തിറങ്ങും. വിധി മറിച്ചാണെങ്കില്‍ മേല്‍ കോടതികളെ സമീപിച്ച്‌ വിധി വരുന്നതുവരെ പി പി ദിവ്യ ജയിലില്‍ കഴിയേണ്ടി വരും.

Advertisement
inner ad

നിലവില്‍, കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് ഒക്‌ടോബർ 29 മുതല്‍ ദിവ്യ കഴിയുന്നത്. കഴിഞ്ഞ അഞ്ചിന് ജാമ്യഹർജിയിന്മേലുള്ള വാദം കേട്ടിരുന്നു.

Advertisement
inner ad
Continue Reading

Kannur

ഒടുവിൽ പിപി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം; പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി

Published

on

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന പിപി ദിവ്യക്കെതിരെ ഒടുവിൽ നടപടിയെടുത്ത് സിപിഎം. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച തലശേരി കോടതി വിധി പറയാനിരിക്കെയാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തത്.

ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്ന് ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.

Advertisement
inner ad
Continue Reading

Featured