” നല്ല വിശേഷം” സൈന പ്ലേ ഒടിടി യിൽ


മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ” നല്ല വിശേഷം ” സൈന പ്ലേ ഒടിടി യിൽ റിലീസായി.
പ്രവാസി ഫിലിംസിന്റെ ബാനറിൽ അജിതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ” നല്ല വിശേഷം ” എന്ന ചിത്രത്തിൽ ശ്രീജി ഗോപിനാഥന്‍, ബിജു സോപാനം, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, കാക്കമുട്ട ശശികുമാര്‍, കലാഭവന്‍ നാരായണന്‍കുട്ടി, തിരുമല രാമചന്ദ്രന്‍, ചന്ദ്രന്‍, മധു വളവില്‍, അപര്‍ണ്ണ നായര്‍, അനീഷ, സ്‌റ്റെല്ല, ബേബി വര്‍ഷ, ശ്രീജ വയനാട്, രഞ്ജു നിലമ്പൂര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഞവരൂര്‍ക്കടവ് ഗ്രാമത്തിലെ നിഷ്‌ക്കളങ്കരായ ജനങ്ങളുടെ ജീവിത പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ജീവന്റെ അടിസ്ഥാനം ജലമാണന്നും അതുകൊണ്ടുതന്നെ നമ്മുടെ അമൂല്യങ്ങളായ ജലസ്രോതസ്സുകളും അതുവഴി പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടന്നും ഉദ്‌ബോധിപ്പിക്കുന്നു.
ഛായാഗ്രഹണം-നൂറുദ്ദീന്‍ ബാവ, തിരക്കഥ, സംഭാഷണം-വിനോദ് കെ വിശ്വന്‍,എഡിറ്റിംഗ്- സുജിത്ത് സഹദേവ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍,കല- രാജീവ്, ചമയം-മഹേഷ് ചേര്‍ത്തല,വസ്ത്രാലങ്കാരം-അജി മുളമുക്ക്, കോറിയോഗ്രാഫി- കൂള്‍ ജയന്ത്, ഗാനരചന- ഉഷാമേനോന്‍(മാഹി), സംഗീതം- സൂരജ് നായര്‍, റെക്‌സ്, സൗണ്ട് എഫക്ട്- സുരേഷ് സാബു, പശ്ചാത്തല സംഗീതം- വിനു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്യാം സരസ്സ്, ഫിനാന്‍സ് കണ്‍ട്രോളര്‍- സതീഷ്,യൂണിറ്റ്- ചിത്രാഞ്ജലി,

വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment