നെജീബിക്കയെ നാട്ടിലേക്ക് അയച്ച് UAE വാടാനപ്പള്ളി കൂട്ടായ്മ

ഹൃദയസംബന്ധമായ ശത്രക്രിയക്ക് വിധേയനായ വാടാനപ്പള്ളി സ്വദേശി നെജീബ്, ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യ്ത് വരുകയായിരുന്നു. ജോലി സ്ഥലത്ത് വെച്ചുതന്നെ ഇദ്ദേഹത്തിന്റെ ശരീരം ഒരു ഭാഗം തളരുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. സഹായിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഇദ്ദേഹത്തെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാട്ടുക്കാരും, ജീവകാരുണ്യ പ്രവർത്തകരുമായ നസീർ വാടാനപ്പള്ളി, റാഫി കോമളത്ത് ,മുസ്തഫ വലിയകത്ത്,നൗഷാദ് കടയൻസ്,നൗഷാദ് കുഞ്ഞബ്ദുള്ള, മുഹമ്മദ് അരവശേരി, ഇസ്മായിൽകുറ്റിപ്പുറം, ഹാരിസ്, കമറുദ്ധീൻ, ഷെബീർ തുടങ്ങിയവരുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് ആവശ്യമായ ചികിത്സയും, ആഹാരവും നൽകി വരികയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാരുടെ നിർദേശപ്രകാരം വാടാനപ്പള്ളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ​ഗ്ദ ചികിത്സകൾക്ക് നാട്ടിലേക്ക് അയച്ചു.

Related posts

Leave a Comment