താലിബാനെ മുന്‍നിര്‍ത്തി സിപിഎം കേരളത്തില്‍ ഇസ്‍ലാമോഫോബിയ വളര്‍ത്തുന്നു : നജീബ് കാന്തപുരം എംഎല്‍എ

താലിബാനെ മുന്‍നിര്‍ത്തി സിപിഎം കേരളത്തില്‍ ഇസ്‍ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് നജീബ് കാന്തപുരം എംഎല്‍എ വ്യക്തമാക്കി. അഫ്‍ഗാനിസ്താനില്‍ ഭരണം പിടിച്ച താലിബാനെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ മുസ്‍ലിംകളെന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാള്‍ സഖാക്കളാണ്. കേരളത്തിലെ മദ്രസകളും ഇസ്‍ലാമിക വസ്ത്രധാരണ രീതിയും താലിബാനിസമാണെന്ന് സിപിഎം പോരാളികളായ ലെഫ്റ്റ് ലിബറലുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്നും നജീബ് കാന്തപുരം വിമര്‍ശിച്ചു.

വെടിപ്പുരക്ക് തീ കൊടുക്കും പോലെ അപകടകരമായ ഒരു കളിയിലാണ് സിപിഎം തൊഴിലാളികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഭരണത്തുടര്‍ച്ചക്ക് വേണ്ടി ബിജെപിയുമായി രഹസ്യസഖ്യമുണ്ടാക്കിയ സിപിഎം, ഹിന്ദുത്വ പ്രചാരണങ്ങള്‍ കേരളത്തില്‍ പച്ചക്ക് നടത്തുകയാണ്. സിപിഎമ്മിനെ രാഷ്ട്രീയമായും സൈദ്ധാന്തികമായും വിമര്‍ശിക്കുന്നവരെ താലിബാന്‍ ചാപ്പ കുത്തുകയാണ്. മതവിരുദ്ധരെയും യുക്തിവാദികളെയും കൂടെക്കൂട്ടി കേരളത്തെ മുസ്‍ലിം മണ്ഡലത്തെ അപ്പാടെ അപരവത്കരിക്കുകയും രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നും നജീബ് കാന്തപുരം കുറ്റപ്പെടുത്തുകയും ചെയ്തു.

Related posts

Leave a Comment