Connect with us
48 birthday
top banner (1)

Ernakulam

നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും

Avatar

Published

on

നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും

കൊച്ചി:പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും.

Advertisement
inner ad

എതിർ സ്ഥാനാർത്ഥി സിപിഎം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്‌തഫ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300 ഓളം വോട്ടുകൾ തനിക്കു ലഭിക്കേണ്ടത് ആണെന്നുമാണ് ഹർജിക്കാരന്റെ വാദം.

38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു.

Advertisement
inner ad

ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

എസ്എഫ്ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകു; രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ

Published

on

പാലക്കാട്‌ : കളമശ്ശേരി സർക്കാർ പോളിടെക്നിക്കിലെ എസ്എഫ്ഐ നേതാക്കളിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടി എന്നത് രാഹുല്‍ ചോദിച്ചു. എസ്.എഫ്.ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

Advertisement
inner ad

കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ചെറിയ പാക്കറ്റില്‍ ആക്കി വില്ക്കാന്‍ വേണ്ടിയുള്ള പദ്ധതി ആയിരുന്നു. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ ഈ സംരംഭത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സംഘടന നേതാക്കന്മാര്‍ തന്നെയാണ് ഉള്ളത്.

രണ്ടു കിലോ കഞ്ചാവ് പിടി കൂടിയിട്ടും, അത് വാണിജ്യ ആവശ്യത്തിന് ആയിട്ടും SFI നേതാവും യൂണിയന്‍ ഭാരവാഹി ആയിട്ടും രണ്ടു പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ അപ്പോള്‍ തന്നെ വിട്ടു. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ SFI നേതാക്കള്‍ക്ക് ജാമ്യം കിട്ടിയെന്ന്.

Advertisement
inner ad

SFI എന്ന അധോലോക സംഘം ക്യാമ്ബസുകളില്‍ അക്രമവും അരാജകത്വവും കാട്ടുന്നതിന് ഒപ്പം തന്നെ ലഹരി വ്യാപാരം കൂടി നടത്തുകയാണ്. കോളേജ് ഹോസ്റ്റലുകളില്‍ SFI പരിപാലിച്ചു പോരുന്ന ഇടി മുറികള്‍ക്കൊപ്പം ഈ ലഹരി മുറികളും നാടിനു ആപത്താവുകയാണ്. SFI അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്ന കോളേജ് ഹോസ്റ്റലുകള്‍ ഉടന്‍ തന്നെ റെയ്ഡ് ചെയ്താല്‍ കേരളത്തിലെ ലഹരി ഒഴുക്കിനെ തടയാനാകും.

Advertisement
inner ad
Continue Reading

Ernakulam

പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി; പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

Published

on

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍.

വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എല്‍ദോ പോള്‍ ആണ് വിജിലൻസിന്‍റെ പിടിയിലായത്. ഉച്ചയോടെ ചെട്ടിഭാഗം ഭാഗത്ത് വച്ച്‌ വരാപ്പുഴ സ്വദേശിയില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് എല്‍ദോ പോള്‍ പിടിയിലായത്. നേരത്തെ വഴിവിട്ട ഇടപാടുകളെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് എല്‍ദോ പോളെന്ന് വിജിലൻസ് വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Ernakulam

ഇറ്റാലിയൻ മാട്രസ് ബ്രാൻഡായ മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ വിപണിയിൽ അവതരിപ്പിച്ചു

Published

on

കൊച്ചി: പ്രമുഖ ഇറ്റാലിയൻ മാട്രസ് ബ്രാൻഡായ മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ കൊച്ചിയിൽ അവതരിപ്പിച്ചു.വർഷംതോറും മാർച്ച് മാസത്തിലെ രണ്ടാം വെള്ളിയാഴ്ച ആചരിക്കുന്ന ആഗോള ഉറക്ക ദിനത്തോടനുബന്ധിച്ചാണ് പ്രീമിയം കിടക്കകൾ അവതരിപ്പിച്ചത്.

ഈടിലും ഗുണമേന്മയിലും മുൻപന്തിയിലുള്ള മാഗ്നിഫ്ലെക്സ് പ്രീമിയം കിടക്കകൾ യൂറോപ്യൻ വിപണികളിൽ ബെസ്റ്റ് സെല്ലെർ വിഭാഗത്തിൽപെടുന്നവയാണ്. ശരീരഭാരത്തിനനുസരിച്ചു ക്രമപ്പെടുത്താൻ കഴിയുന്ന മെമ്മോഫോം, ഡ്യുവൽ കോർ എന്നീ ടെക്നോളജി ഉപോയോഗിച്ചാണ് കിടക്കകൾ നിർമിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയോടൊപ്പം ഇറ്റാലിയൻ കരകൗശല വൈദഗ്ധ്യവും സമന്വയിക്കുന്ന മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ തീർത്തും പരിസ്ഥിതി സൗഹാർദമാണ്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്‌മ (WISMA) ഹോം സൊലൂഷൻ ഗ്രൂപ്പുമായി സഹകരിച്ചാണ് മെത്തകൾ വിപണിയിലെത്തിക്കുന്നത്.

Advertisement
inner ad

ലോകോത്തര നിലവാരമുള്ള കിടക്കകൾ ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് മാഗ്നിഫ്ലെക്സിന്റെ കൊച്ചിയിലേക്കുള്ള പ്രവേശനമെന്നു മാഗ്നിഫ്ലെക്സ് ഇന്ത്യ എംഡി ആനന്ദ് നിചാനി പറഞ്ഞു. പ്രീമിയം സ്ലീപ്പ് ഉൽപന്നങ്ങളുടെ വർധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, ആഡംബര മെത്തകൾ, തലയിണകൾ, ആക്സസറികൾ എന്നിവയുടെ വിപണനം വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദഹേം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം 80 സ്റ്റോറുകളാണ് മാഗ്നിഫ്ലെക്സ് ഇന്ത്യയ്ക്ക് കീഴിലുള്ളത്.

Advertisement
inner ad
Continue Reading

Featured