നായിക് സുബൈദാർ എം.ശ്രീജിത്തിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിൽ എത്തിക്കും ; ജമ്മുവിൽ ഏറ്റുമുട്ടൽ തുടരുന്നു.

കൊയിലാണ്ടി : ജമ്മുകാശ്മീരിലെ രജാവതിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിക് സുബൈദാർ എം.ശ്രീജിത്തിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിൽ എത്തിക്കും.സംസ്കാരം നാളെ കൊയിലാണ്ടി പൂക്കാടുള്ള വീട്ടുവളപ്പിൽ നടക്കും. വൈകിട്ടോടെ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം അവിടെ നിന്ന് റോഡ് മാർഗം സ്വദേശത്തേക്ക് എത്തിക്കാനാണ് പ്രാഥമിക തീരുമാനം. മൂന്ന് മാസം മുൻപാണ് അദ്ദേഹം ഒടുവിലായി വീട്ടിലെത്തി മടങ്ങിയത്. ജമ്മുകാശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. രഹസ്യവിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാസേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

Related posts

Leave a Comment