National
രാജിഭീഷണിയുമായി നഗര്‍സിങ് ചൗഹാന്‍; മധ്യപ്രദേശ് ബി.ജെ.പിയിലും പ്രതിസന്ധി
ഭോപ്പാല്‍: ഉത്തര്‍പ്രദേശ് ബിജെപിയിൽ രൂക്ഷമായ തർക്കങ്ങൾ നിലനിൽക്കെ മധ്യപ്രദേശ് ബിജെപിയിലും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു.
മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നു ഭീഷണിയുമായി പ്രമുഖ ആദിവാസി നേതാവ് കൂടിയായ നഗര്‍സിങ് ചൗഹാന്‍ രംഗത്തെത്തിയതാണ് മോഹന്‍ യാദവ് സര്‍ക്കാരില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഭാര്യ അനിതാ നഗര്‍സിങ് ചൗഹാന്‍ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കുമെന്നും ഭീഷണിയുണ്ട്.
ഞായറാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുപ്രധാനമായ രണ്ടു വകുപ്പുകള്‍ നഗര്‍സിങ് ചൗഹാനില്‍നിന്നു തിരിച്ചെടുത്തിരുന്നു. വനം, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയില്‍നിന്നാണു നീക്കിയത്. ആറു തവണ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന രാംനിവാസ് റാവത്തിനായിരുന്നു ഈ വകുപ്പുകള്‍ നല്‍കിയത്. നിലവില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. വകുപ്പുകള്‍ തിരിച്ചെടുത്തതിനു പിന്നാലെ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
ആദിവാസി മുഖം നിലയ്ക്കാണ് വനം, പരിസ്ഥിതി, എസ്.സി വകുപ്പുകള്‍ നല്‍കി എന്നെ മന്ത്രിസഭയിലെടുത്തതെന്ന് നഗര്‍സിങ് പറഞ്ഞു. വനം, പരിസ്ഥിതി വകുപ്പുകളില്‍ ആദിവാസികള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ എനിക്കാകുമായിരുന്നു. എന്നാല്‍, പെട്ടെന്നൊരു നാള്‍ കോണ്‍ഗ്രസില്‍നിന്നു വന്ന ഒരാള്‍ക്ക് എന്റെ വകുപ്പുകള്‍ എടുത്തുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അലിരാജ്പൂരില്‍ ബി.ജെ.പി കൊടി പിടിക്കാന്‍ ആളില്ലാത്ത കാലം തൊട്ട് താന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നഗര്‍സിങ് ചൗഹാന്‍ പറഞ്ഞു.
National
ഒഡീഷയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന
ഭുവനേശ്വർ: ഒഡീഷയിലെ നുവാപാഡ ജില്ലയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൂടാതെ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒഡിഷ -ഛത്തീസ്ഗഡ് സംയുക്ത സേനയുടെ ദൗത്യത്തിലാണ് നടപടി. മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സേന തെരച്ചിൽ നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
Featured
ബാരാമുള്ളയിൽ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗർ: ജമ്മുകാശ്മീരിലെ ബാരാമുള്ള സോപോറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വനമേഖലയായതിനാല്‍ ഭീകരരെ പിടികൂടാനുള്ള ശ്രമം ദുഷ്‌കരമാണെന്ന് സൈന്യം അറിയിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്
National
ആര്‍ജികര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കൊലപാതകം: സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന്
കൊല്‍ക്കത്ത : കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ശിക്ഷാവിധിയില്‍ വാദം കേട്ട ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെടും. ഏറ്റവും വലിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ വധശിക്ഷയും, ചെറിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ ജീവപര്യന്തവും നല്‍കുമെന്നാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി വ്യക്തമാക്കിയത്.
കൊലപാതകത്തിന് വധശിക്ഷയും മറ്റ് രണ്ട് കുറ്റങ്ങള്‍ക്കായി ഇരട്ട ജീവപര്യന്തവും ശിക്ഷ പ്രതി സഞ്ജയ് റോയിക്ക് ലഭിച്ചേക്കാം. 2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാര്‍ത്ഥിനിയെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തി. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗുരുതര ആക്ഷേപം. തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login