Connect with us
48 birthday
top banner (1)

Cinema

നാഗവല്ലിയും സണ്ണിഡോക്‌ടറും രണ്ടാം വരവിലും സൂപ്പർഹിറ്റ്

Avatar

Published

on

തിരുവനന്തപുരം : രണ്ടാം വരവിലും പ്രേക്ഷക ഹൃദയത്തിലേക്ക് ഇടിച്ച് കയറുകയാണ് നാഗവല്ലിയും സണ്ണി ഡോക്ടറും. ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് ആധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ വീണ്ടും എത്തിയപ്പോൾ ലഭിക്കുന്നത് അത്യുജ്വാല സ്വീകരണം .

1993ലെക്രിസ്മസ്ദിനത്തിൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ, അക്കാലത്ത് അത്ര പരിചിതമല്ലാത്ത സൈക്കോ ത്രില്ലർ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ അഭിനേതാക്കളുടെ മത്സരബുദ്ധിയോടെയുള്ള പ്രകടനം കണ്ട ചിത്രം. മനഃശാസ്ത്രജ്ഞനായ ഡോ.സണ്ണി ജോസഫായി മോഹൻലാലും മനോരോഗ ബാധിതയായ ഗംഗയായും നാഗവല്ലിയായും ശോഭനയും നകുലനായി സുരേഷ്ഗോപിയുമാണ് തിളക്കമാർന്നപ്രകടനം കാഴ്‌ചവച്ചത്.

Advertisement
inner ad

പുതുമയുള്ള കഥാതന്തുവും വ്യത്യസ്‌തമായ സാക്ഷാത്കാരവും ചിത്രത്തെ വൻ വിജയമാക്കി മാറ്റി. പിന്നീട് കന്നട, തമിഴ്, തെലുങ്ക്, ബംഗാളി, ഹിന്ദി ഭാഷകളിലും പുനർനിർമിച്ചു. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നെടുമുടിവേണു,തിലകൻ, ഇന്നസെന്റ്, കെ.പി.എ.സി ലളിത, കുതിരവട്ടം പപ്പു എന്നിവരും ഗാനങ്ങൾ രചിച്ച ബിച്ചതിരുമലയും സംഗീതസംവിധാനം നിർവഹിച്ച എം.ജി.രാധാകൃഷ്‌ണനും പശ്ചാത്തല സംഗീതമൊരുക്കിയ ജോൺസണുമൊക്കെ കഥാവശേഷരായി.

1993 ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ജനപ്രിയ ചിത്രമായത് മണിച്ചിത്രത്താഴാണ്. ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള അവാർഡും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയിലും ഇതേ അവാർഡുകൾ നിലനിറുത്തി. മികച്ച ചമയത്തിനുള്ള അവാർഡ് പി.എൻ.മണിയും നേടി.

Advertisement
inner ad

കഥാകൃത്തായ മധുമുട്ടവും സംവിധായകൻ ഫാസിലും മൂന്ന് വർഷത്തോളം ശ്രമപെട്ടിട്ടാണ് ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തിയത്. സിദ്ധിഖ്-ലാൽ, പ്രിയദർശൻ,സിബിമലയിൽ എന്നീ സംവിധായകരും സിനിമയുടെ ചിത്രീകരണത്തിൽ സഹകരിച്ചു. സ്വർഗ ചിത്ര ഫിലിംസിൻ്റെ ബാനറിൽ അപ്പച്ചനാണ് ചിത്രം നിർമിച്ചത്. MATINEE NOW ഉം E4 ENTERTAINMENT ഉം ചേർന്നാണ് ചിത്രം തിയേറ്ററിൽ എത്തിച്ചിരിക്കുന്നത്.

Advertisement
inner ad

Cinema

നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Published

on

കൊച്ചി; നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി നൽകികൊണ്ടുള്ള കോടതിയുത്തരവ്.

കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. കേസിൽ കുട്ടിയിൽ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു.

Advertisement
inner ad
Continue Reading

Cinema

ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ഉറപ്പിച്ച് ആസിഫ് അലി ചിത്രം രേഖാചിത്രം

Published

on

2025ല്‍ മോളിവുഡിലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ഉറപ്പിച്ച് ആസിഫ് അലി ചിത്രം രേഖാചിത്രം. ജോഫിന്‍ ടി ചാക്കോയുടെ സംവിധാനത്തിലെത്തുന്ന ചിത്രം മിസ്റ്ററി ഇന്‍വസ്റ്റിഗേഷന്‍ ഴേണറിലാണ് ഒരുങ്ങുന്നത്. ആദ്യ ദിനം മുതല്‍ പോസീറ്റീവ് റെസ്‌പോണ്‍സാണ് സിനിമയ്ക്ക് ലഭിച്ചത്. അനശ്വര രാജന്‍ നായികയായെത്തുന്ന ചിത്രം ബോക്‌സ് ഓഫീസിലും മികച്ച നേട്ടങ്ങളോടെയാണ് മുന്നേറുന്നത്. 2024ല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനങ്ങളാണ് ആസിഫ് അലി ചിത്രങ്ങള്‍ കാഴ്ചവെച്ചത്. 2025ലും ഈ വിജയങ്ങള്‍ ആവര്‍ത്തിക്കുകയാണ് താരം.

ആദ്യ നാല് ദിവസം കൊണ്ട് 27 കോടി രൂപയ്ക്ക് മേലെയാണ് ലോകമെമ്പാട് നിന്നും കളക്ട് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകന്‍ ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ബോക്‌സ് ഓഫീസ് ഇനിഷ്യല്‍ കളക്ഷനാണ് ഈ ചിത്രത്തിലേത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടിയുടെ രൂപകല്‍പ്പന സിനിമയുടെ ഒരു പ്രസക്ത ഭാഗമാണ്. മലയാളത്തില്‍ വളരെ അപൂര്‍വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ചിത്രത്തില്‍ വളരെ മികച്ച രീതിയില്‍ പ്രസന്റ് ചെയ്തിട്ടുണ്ട്.

Advertisement
inner ad

മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. സംവിധായകന്‍ ജോഫിന്‍ , രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലിക്കൊപ്പം മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Advertisement
inner ad
Continue Reading

Cinema

നടന്‍ ഉണ്ണി മുകുന്ദന്‍ ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനം രാജിവെച്ചു

Published

on


കോഴിക്കോട്: മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനം രാജിവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

‘ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാല്‍ ട്രഷറര്‍ പദവിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ പദവിയില്‍ തുടരും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. പിന്‍ഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു’ -ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisement
inner ad
Continue Reading

Featured