നാവിക സേന, സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ചു

കൊച്ചി : നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ. വാത്തുരുത്തിയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാർ അത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശ് അലിഖഡ് സ്വദേശിയാണ് മരിച്ച തുഷാർ. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഐ.എൻ.എച്ച്.എസ്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

Leave a Comment