‘ഈശോ’ വിവാദം ; നാദിർഷക്ക് പിന്തുണയുമായി ചലച്ചിത്രലോകം

കൊച്ചി: ‘ഈശോ’ എന്ന തലകെട്ടിൽ നാദിർഷാ ഒരുക്കുന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പിന്തുണയുമായി മലയാള സിനിമാലോകം.ജയസൂര്യ നായകനാകുന്ന ‘ഈശോ’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. സിനിമയുടെ പേര് ക്രിസ്ത്യൻ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് പ്രധാന ആരോപണം. സാമുദായിക സംഘടനകളുടെ എതിർപ്പിനു പിന്നാലെ, സിനിമ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജും പറഞ്ഞിരുന്നു.സിനിമ കാണുകപോലുംചെയ്യാതെ പ്രത്യേക അജണ്ട വെച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നാണ് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക പറയുന്നത്. വിവാദങ്ങൾ നിർഭാഗ്യകരമാണെന്നു സംവിധായകൻ സിബി മലയിൽ പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ തലകെട്ടിന് ചുവടെ നോട്ട് ഫ്രം ദി ബൈബിൾ എന്ന് ചേർത്തിട്ടുണ്ടെന്നും തുടർന്നും പ്രതേക അജണ്ട വച്ച്‌ ചിത്രത്തെ വേട്ടയാടുന്നതെന്തിനാണെന്നും ആണ് സൈബർ ലോകം ഒന്നടങ്കം ചോദിക്കുന്നത്.

Related posts

Leave a Comment