Connect with us
head

Cinema

നാട്ടു നാട്ടു ഓസ്‌കർ നോമിനേഷൻ പട്ടികയിൽ

Avatar

Published

on

മുംബൈ: 95-ാം മത് ഓസ്കാർ പുരസ്ക്കാരത്തിൻ്റെ ഒറിജിനൽ സോംഗ് വിഭാഗത്തിൽ രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന് തുടങ്ങുന്ന ഗാനത്തിന് നോമിനേഷൻ ലഭിച്ചു. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരവും ഈ ഗാനം സ്വന്തമാക്കിയിരുന്നു.

ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു’ എന്നും, ഇങ്ങനെയൊരു വാർത്ത പങ്കുവെയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും ആർ.ആർ.ആർ. ടീം ട്വീറ്റ് ചെയ്തു. നാട്ടു നാട്ടു’വിനൊപ്പം ടെൽ ഇറ്റ് ലൈക്ക് എ വുമണിലെ ‘അപ്ലോസ്’, ടോപ് ഗൺ മാർമെറിക്കിലെ ലേഡി ഗാഗയുടെ ‘ഹോൾഡ് മൈ ഹാൻഡ്’, ബ്ലാക്ക് പാന്തർ വാഖണ്ട ഫോർ എവറിലെ റിഹാനയുടെ ‘ലിഫ്റ്റ് മി അപ്പ്’, എവരി തിംഗ് എവരി വെയർ ഓൾ അറ്റ് വൺസിലെ ‘ദിസ് ഈസ് എ ലൈഫ്’ എന്നീ ഗാനങ്ങൾക്കാണ് ഒറിജിനൽ സോംഗ് വിഭാഗത്തിൽ നോമിനേഷൻ ലഭിച്ച മറ്റ് ഗാനങ്ങൾ.

Advertisement
head

Cinema

ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത് ; അടൂരിന് മറുപടിയുമായി ധർമ്മജൻ ബോൾഗാട്ടി

Published

on

കൊച്ചി : മോഹൻലാലിനെതിരെ വിമർശിച്ച വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല.
ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചു.

ധർമ്മജൻ ബോൾഗാട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
head

‘അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്’.

Advertisement
head
Continue Reading

Cinema

രണ്ട് ചിത്രങ്ങളുമായി ടി എസ് സുരേഷ് ബാബു:ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

Published

on

നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ടി എസ് സുരേഷ് ബാബു, ഡി എൻ എ, ഐ പി എസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്.                       

ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന “ഡി എൻ എ ” യുടെ ചിത്രീകരണം ജനുവരി 26 – ന് ആരംഭിക്കും. “IF REVENGE IS AN ART YOUR KILLER IS AN ARTIST ” എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അസ്കർ സൗദാൻ നായകനാകുന്നു. അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ് , രവീന്ദ്രൻ , സെന്തിൽരാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീർ (ഡ്രാക്കുള ), അമീർ നിയാസ്, പൊൻവർണ്ണൻ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോൻ , അംബിക എന്നിവർക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.

Advertisement
head

ബാനർ – ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം – കെ വി അബ്ദുൾ നാസർ, സംവിധാനം – ടി എസ് സുരേഷ് ബാബു, രചന – ഏ കെ സന്തോഷ്, എഡിറ്റിംഗ് – ഡോൺ മാക്സ് , ചമയം – പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, കല-ശ്യാം കാർത്തികേയൻ, കോസ്റ്റ്യും – നാഗരാജൻ, ആക്ഷൻ -സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈൻസ് – അനന്തു എസ് കുമാർ , പി ആർ ഓ – വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ . എറണാകുളവും ചെന്നൈയുമാണ് ലൊക്കേഷൻസ്

Advertisement
head
Continue Reading

Cinema

ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ താൻ കുട്ടികൾക്കൊപ്പമെന്ന് നടൻ ഫഹദ് ഫാസിൽ

Published

on

കൊച്ചി: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ താൻ സമരം ചെയ്ത കുട്ടികൾക്കൊപ്പമെന്ന് നടൻ ഫഹദ് ഫാസിൽ. എല്ലാവരും ചർച്ച ചെയ്ത് വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായതായി അറിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ എന്നും ഫഹദ് ഫാസിൽ പറഞ്ഞു.

അതേസമയം ജാതി വിവേചന വിവാദങ്ങൾക്ക് പിന്നാലെ രാജിക്കത്ത് നൽകിയ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻറെ രാജി അധികൃതർ സ്വീകരിച്ചിരുന്നു. പുതിയ ഡയറക്ടർക്കായി മൂന്നംഗ സെർച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരാണ് സെർച്ച് കമ്മിറ്റിയിലുള്ളത്.

Advertisement
head
Continue Reading

Featured