ഇന്ധനവിലയിൽ പ്രതിഷേധം ; സൈക്കിളിൽ നിയമസഭയിലെത്തി വിൻസെന്റ് എംഎൽഎയുടെ വേറിട്ട പ്രതിഷേധം

തിരുവനന്തപുരം : രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയിലും അധികനികുതി ഒഴിവാക്കുവാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ പിടിവാശിയിലും പ്രതിഷേധിച്ച് സൈക്കിളിൽ നിയമസഭയിലെത്തി പ്രതിഷേധവുമായി കോവളം എം എൽ എ എം വിൻസെന്റ്. ഇന്ന് രാവിലെയാണ് എംഎൽഎ പ്രതിഷേധസൂചകമായി സൈക്കിൾ ചവിട്ടി നിയമസഭയിലേക്ക് എത്തിയത്. സംസ്ഥാനത്തുടനീളം ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ചക്രസ്തംഭന സമരവും കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നിരുന്നു.

Related posts

Leave a Comment