Connect with us
top banner (3)

Featured

മണിപ്പൂർ സംഭവങ്ങളിൽ പ്രതിഷേധിച്ച് പ്രേമചന്ദ്രൻ എംപി ഉപവസിച്ചു

Avatar

Published

on

  • മണിപ്പൂരിൽ നടക്കുന്നത് ഗുജറാത്ത് മോഡൽ കലാപം: എം എം ഹസൻ

കൊല്ലം: ഗുജറാത്തിൽ വർഗ്ഗീയതയും വിഭാഗീയതയും വളർത്തി ഒരു വിഭാഗം ജനതയെ സംസ്ഥാനത്ത് നിന്നും ഉന്മൂലനം ചെയ്ത് രാഷ്ട്രീയ അധികാരം ഉറപ്പിച്ചതിന് സമാനമായ കൊലയും അക്രമണവും മണിപ്പൂരിലും ആവർത്തിക്കുന്നുവെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മണിപ്പൂർ കലാപത്തിന് പിന്നിലെ സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിൽ ഉണ്ടായിരുന്ന വംശീയ തർക്കത്തെ വർഗീയമായി മാറ്റി കലാപത്തിന് വഴിയൊരുക്കിയത് സർക്കാരും സംഘപരിവാറുമാണ്. രാഹുൽഗാന്ധി മണിപ്പൂർ സന്ദർശിച്ചപ്പോൾ അതിന് തടയിടാൻ ആണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. എന്നാൽ നിശ്ചയദാർഢ്യത്തോടെ ഇരുവിഭാഗം ജനങ്ങളെയും നേരിൽകണ്ട് രാഹുൽ അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി. അഭയാർത്ഥി ക്യാമ്പുകളിൽ പോലും കടന്നുചെന്ന് അദ്ദേഹം ജനങ്ങളുടെ ശബ്ദം കേട്ടു. നിയമവാഴ്ച തകർന്ന നിലയിലാണ് അവിടെ. ആരാധനാലയങ്ങൾ പോലും ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്നു. 150 പേർ മരണമടഞ്ഞുവെന്ന് ഔദ്യോഗിക രേഖകളിൽ പറയുമ്പോഴും അതിലേറെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാകും. ഇപ്പോഴും അവിടെ അക്രമങ്ങൾ നടക്കുകയാണ്. അതിനെ നിയന്ത്രിക്കുവാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല. അക്രമികൾക്ക് ആയുധങ്ങൾ കിട്ടിയത് എവിടെ നിന്നെന്ന് അന്വേഷിക്കണം. കലാപകാരികൾക്ക് ആയുധം കിട്ടിയത് പൊലീസ് സേനയിൽ നിന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിച്ചപ്പോൾ സ്വീകരണം നൽകിയത് കലാപത്തിന് നേതൃത്വം നൽകുന്ന ആളുകൾ തന്നെയാണ്. കലാപം ആളിക്കത്തിക്കുന്നതിൽ സർക്കാരിന്റെ നിഷ്‌ക്രിയത്വവും പൂർണമായ പിന്തുണയും ഉണ്ട്. സംഘപരിവാർ അജണ്ടയുമായി പൊരുത്ത പ്പെടാത്തവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന സമീപനം അത്യധികകം ആപൽക്കരമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, ലത്തീൻ കത്തോലിക്ക കൊല്ലം രൂപ അദ്ധ്യക്ഷൻ റവ: പോൾ ആന്റണി മുല്ലശ്ശേരി, കൊല്ലം ഓർത്തഡോക്‌സ് ഭദ്രാസന അധിപൻ അഭിവന്ദ്യ ജോസഫ് മാർ ദിയനോഷ്യസ്, കൊല്ലം കൊട്ടാരക്കര സി.എസ്.ഐ ബിഷപ്പ് റൈറ്റ്. റവ: ഡോ: ഉമ്മൻജോർജ്ജ്, മങ്കര കാതോലിക മാവേലിക്കര രൂപത അദ്ധ്യക്ഷൻ റവ: ഡോ: ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, കൊല്ലം രൂപത മുൻ അദ്ധ്യക്ഷൻ സ്റ്റാൻലി റോമൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ: കെ.പി. മുഹമ്മദ് സാഹിബ്, വികാരി ജനറൽ റൈറ്റ്. റവ: ഫ്രെഡിനന്റ് കായാവിള, ഏ എ അസീസ്, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Featured

കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി ഹണി ട്രാപ്പിനിരയായതായി പൊലീസ്

Published

on

ധാക്ക: കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് എം.പി എം.ഡി. അൻവാറുല്‍ അസിം അനാർ ഹണി ട്രാപ്പിനിരയായതായി പൊലീസ്. സംഭവത്തില്‍ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയില്‍ പൊലീസ് പിടികൂടി. ഷീലാന്തി റഹ്മാൻ എന്ന സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അക്തറുസ്സമാൻ ഷഹിൻറെ പെണ്‍സുഹൃത്താണ് ഷീലാന്തി റഹ്മാനെന്ന് പൊലീസ് പറഞ്ഞു.

അൻവാറുല്‍ അസിമിനെ കൊലപ്പെടുത്തിയ ശേഷം തൊലിയുരിച്ച് മാറ്റി കശാപ്പുകാരനെ ഉപയോഗിച്ച് മൃതദേഹം പല കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. ശേഷം മൃതദേഹ ഭാഗങ്ങള്‍ കൊല്‍ക്കത്തയില്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്നയാളെ അറസ്റ്റുചെയ്തിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബംഗ്ലാദേശിലെ ഭരണകക്ഷി എം.പിയായ അൻവാറുല്‍ അസിം അനാറിനെ കാണാനില്ലെന്നുകാണിച്ച്‌ കൊല്‍ക്കത്തയിലെ സുഹൃത്തായ ഗോപാല്‍ ബിശ്വാസ് ഈ മാസം 18ന് നല്‍കിയ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ചികിത്സയ്ക്കായി മേയ് 12ന് കൊല്‍ക്കത്തയിലെത്തിയതായിരുന്നു എം.പി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.

കൊല്ലപ്പെട്ട അൻവാറുല്‍ അസിമിന്‍റെ സുഹൃത്തായ അക്തറുസ്സമാൻ ഷഹിൻ യു.എസ് പൗരത്വമുള്ളയാളാണ്. കൊല്‍ക്കത്തയില്‍ അക്തറുസ്സമാൻ ഷഹിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍വെച്ചാണ് എം.പി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. കൊലപാതകം നടക്കുമ്പോള്‍ ഷീലാന്തി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നിർവഹിച്ച അമാനുല്ല അമാൻ എന്നയാളോടൊപ്പം ഇവർ സംഭവത്തിന് പിന്നാലെ ധാക്കയിലേക്ക് പോകുകയായിരുന്നു. അൻവാറുല്‍ അസിമിനെ കൊല്‍ക്കത്തയിലേക്ക് എത്തിക്കാൻ ഷീലാന്തിയെ ഉപയോഗിച്ച്‌ അക്തറുസ്സമാൻ ഷഹിൻ ഹണി ട്രാപ്പ് ഒരുക്കിയെന്ന് പൊലീസ് പറയുന്നു.അഞ്ച് കോടി രൂപ അക്തറുസ്സമാൻ പ്രതിഫലമായി നല്‍കിയെന്നാണ് സൂചന.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ബാർകോഴ: എം ബി രാജേഷിന്റെ ഓഫീസിലേക്ക് നാളെ യൂത്ത്കോൺഗ്രസ് മാർച്ച്

Published

on

പാലക്കാട്‌: ബാർ ഉടമസ്ഥരുടെ പക്കൽ നിന്നും കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിൽ മന്ത്രി എംബി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് തൃത്താലയിലെ കൂറ്റനാട്ടെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് യൂത്ത്കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയഘോഷ് പറഞ്ഞു.

Continue Reading

Featured

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല

Published

on

കുറ്റിക്കാട്ടൂർ: കെഎസ്ഇബിയുടെ അനാസ്ഥ മൂലം ജീവൻ നഷ്ടമായ മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അ‍ഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു.

ഷോക്കേറ്റതിനെ തുടർന്നാണ് ആലി മുസ്‌ലിയാരുടെ മകനും യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റാഫിയുടെ സഹോദരനുമായ മുഹമ്മദ്‌ റിജാസ് (18) മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന ഇലക്ടിക്കൽ ഇൻസ്പകറ്ററേറ്റിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായി. കെഎസ്ഇബിയുടെ അനാസ്ഥ മൂലമാണ് യുവാവിന്റെ ജീവൻ നഷ്ടമായത്. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനോടപ്പം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured