മരണത്തിൽ ദുരൂഹത ; ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് ഭാര്യ

മലപ്പുറം: ഭർത്താവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ നൽകിയ പരാതിയിൽ ഖബറിൽ നിന്ന് മൃതദേഹം പുറത്തെെടുത്ത് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. സ്വത്തിന് വേണ്ടി ബന്ധുക്കൾ കൊലപ്പെടുത്തിയതാണെന്ന ഭാര്യയുടെ ആരോപണത്തെ തുടർന്ന് മലപ്പറം ചേളാരിയിലാണ് സംഭവം. . ജൂലൈ 31ന് മരിച്ച അബ്ദുൽ അസീസിൻറെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്.

താഴെ ചേളാരി വൈക്കത്തുപാടം മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കിയ മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് പുറത്തെടുത്തത്. മൃതദേഹം പിന്നീട് പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൻറെ ഭർത്താവിനെ സഹോദരൻ കൊലപ്പെടുത്തിയതാണെന്നാണ് പരാതിക്കാരി  ആരോപിക്കുന്നത്. വർഷങ്ങളായി സ്വത്ത് തർക്കം നിലനിൽക്കുന്നുണ്ട്. അബ്ദുൽ അസീസിൻറെ സ്വത്തുക്കൾ തങ്ങളറിയാതെ കൈമാറ്റം നടത്തിയെന്നും വീട്ടുകാർ ആരോപിക്കുന്നു. അസീസിൻറെ മരണ വിവരം മറച്ചുവെക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

  അതേസമയം ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണമെന്ന് ആശുപത്രി രേഖകൾ പറയുന്നു. അവസാനം ചികിത്സയിൽ കഴിഞ്ഞ ആശുപത്രിയിലെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.. എന്നാൽ കുടുംബത്തിൻറെ ആരോപണത്തിൽ അബ്ദുൽ അസീസിൻറെ മരണത്തെ കുറിച്ച്‌ പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Related posts

Leave a Comment