‘എന്റെ അടുത്ത തമാശ…’ മോദി ഏകാധിപതിയല്ല ; അമിത്ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ടെന്നീസ് ഇതിഹാസം

നരേന്ദ്രമോദി ഏകാധിപതിയല്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ടെന്നിസ് ഇതിഹാസം മാർട്ടിന നവ്‌രതിലോവ. മോദി രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ പ്രധാനമന്ത്രിയാണെന്ന അമിത് ഷായുടെ പ്രസ്താവന തനിക്ക് തമാശയായാണ് തോന്നുന്നതെന്ന് 18 ഗ്രാന്റ്സ്ലാം കിരീടങ്ങൾ നേടിയ ചെക്ക് – അമേരിക്കൻ മുൻതാരം ട്വീറ്റ് ചെയ്തു. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് അമിത് ഷായുടെ പ്രസ്താവന ഉൾക്കൊള്ളുന്ന ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് മാർട്ടിന ട്വിറ്ററിൽ പങ്കുവെച്ചത്. ‘ഇനി എന്റെ അടുത്ത തമാശയ്ക്കുള്ളത്…’ എന്നായിരുന്നു അവരുടെ വാക്കുകൾ. മിനുട്ടുകൾക്കുള്ളിൽ ഇത് ട്വിറ്ററിൽ തരംഗമാവുകയും ചെയ്തു.

Related posts

Leave a Comment