‘എന്റെ സഹോദരൻ അവിസ്മരണീയമായ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു’ ; ഇച്ചാക്കയ്ക്ക് ആശംസയുമായി മോഹന്‍ലാല്‍

മലയാള സിനിമയിൽ അതുല്യമായ അരപ്പതിറ്റാണ്ട് പൂർത്തിയാക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. ഈ അവിസ്മരണീയ മുഹൂർത്തത്തിൽ സ്വന്തം ഇച്ചാക്കയ്ക്ക് ആശംസകളുമായി വന്നിരിക്കുകയാണ് സൂപ്പർ താരം മോഹൻലാൽ. “ഇന്ന്, എന്റെ സഹോദരന്‍ സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്ക്രീന്‍ പങ്കിട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഇച്ചാക്ക!” മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

1971 ൽ ‘അനുഭവങ്ങൾ പാളിച്ചകളിലൂടെ’ മലയാള സിനിമയുടെ മാന്ത്രികലോകത്തിലേക്ക് കടന്നുവന്ന മമ്മൂട്ടി പിന്നീട് 400 ൽ അധികം സിനിമകളിൽ അഭിനയിച്ചു. പടയോട്ടത്തിലൂടെയാണ് മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന് തുടക്കം. ശേഷം 80-90 കളിലെ പല ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചുള്ള ഫ്രയിമുകള്‍ വെള്ളിത്തിരയില്‍ നിറഞ്ഞു. പാവം പൂര്‍ണ്ണിമ, എന്തിനോ പൂക്കുന്ന പൂക്കള്‍, അങ്ങാടിക്കപ്പുറത്ത്, അവിടത്തെപ്പോലെ ഇവിടെയും, നമ്പർ 20 മദ്രാസ് മെയില്‍, വാര്‍ത്ത, ഹരികൃഷ്ണന്‍സ് എന്നിങ്ങനെ ഒരുപറ്റം നല്ല ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചെത്തി. ഹരികൃഷ്ണന്‍സിനു ശേഷം ഒരു നീണ്ട ഇടവേള ഉണ്ടായി. പിന്നീട് 20-20 എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിച്ചത്.

Related posts

Leave a Comment