കേരള രാഷ്ട്രീയത്തിലെ മറക്കാനാവാത്ത മുഖമാണ് എം വി രാഘവന്റേത് ; അനുസ്മരണ കുറിപ്പുമായി കെ സുധാകരൻ

കേരളത്തിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം വി രാഘവന്റെ ഓർമ്മകളിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.കേരള രാഷ്ട്രീയത്തിലെ മറക്കാനാവാത്ത മുഖമാണ് എം വി രാഘവന്റേത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറേ സ്വാധീനം ചെലുത്തിയ വ്യക്തിയുമാണദ്ദേഹം എന്നും സുധാകരൻ കൂട്ടിച്ചേർത്തു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം എം വി രാഘവനെ അനുസ്മരിച്ചത്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട എം വി രാഘവൻ വിട പറഞ്ഞിട്ട് ഏഴു വർഷങ്ങൾ……

ഈ മുഖമൊക്കെ ഇങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാണ് CPM പോലെയുള്ള ഫാസിസ്റ്റു പ്രസ്ഥാനങ്ങളെ നേരിടാനുള്ള എൻ്റെ കരുത്ത്. ചേർത്തു പിടിക്കാൻ കോൺഗ്രസ് ഇറങ്ങിത്തിരിച്ചാൽ CPM ൻ്റെ ഗുണ്ടാസംഘം പേടിച്ച് പിൻമാറുമെന്നതിന് എം വി ആറിൻ്റെ ജീവിതമാണ് ഉദാഹരണം.

എം വി ആറിന് കണ്ണൂരിലെ കോൺഗ്രസ് തീർത്ത സംരക്ഷണ കവചം കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾക്ക് ഊർജ്ജമായി അദ്ദേഹത്തിൻ്റ ഓർമ്മകൾ കൂടെയുണ്ടാകും.

യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ സഖ്യകക്ഷിയായ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. സിഎംപി രൂപീകരിക്കുന്നതിന് മുമ്പ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) പ്രമുഖ നേതാവായിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ (എൽഡിഎഫ്) നിന്ന് ഈ രണ്ട് പാർട്ടികളെ അകറ്റി നിർത്തുന്ന ഔദ്യോഗിക നിലപാടിനെതിരെ കേരള കോൺഗ്രസുമായും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുമായും സഖ്യമുണ്ടാക്കാൻ വാദിച്ച ഉൾപാർട്ടി സമരത്തെ തുടർന്ന് അദ്ദേഹത്തെ സിപിഐ എമ്മിൽ നിന്ന് പുറത്താക്കി. തുടർന്ന് അദ്ദേഹം സിഎംപി രൂപീകരിക്കുകയും പിന്നീട് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിൽ (യുഡിഎഫ്) ചേരുകയും ചെയ്തു. യുഡിഎഫ് സർക്കാരിൽ നിരവധി തവണ മന്ത്രിയായിരുന്നു.

Related posts

Leave a Comment