മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ മുൻ കൈ എടുത്തു; പോത്താനിക്കാട് പൈങ്ങോട്ടൂർ പഞ്ചായത്തുകൾ ഇനി മുതൽ കേര ഗ്രാമം

പോത്താനിക്കാട്:മുവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പോത്താനിക്കാട് പൈങ്ങോട്ടൂർ ഗ്രാമം കേര കൃഷിക്ക് സാധ്യതയെറിയ പ്രദേശമാണ്. എന്നാൽ യഥാസമയം കോതമംഗലം ബ്ലോക്കിൽ ഉൾപ്പെടുന്നതും മുവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നതുമായ പഞ്ചായത്തുകൾ ആയ പോത്താനിക്കാട് പൈങ്ങോട്ടൂർ പഞ്ചായത്തുകൾ, അതുകൊണ്ട് തന്നെ സർക്കാരിന്റെ ബ്ലോക്ക്‌ തലത്തിൽ അനുവദിക്കുന്ന പദ്ധതികൾ പോത്താനിക്കാടിനും പൈങ്ങോട്ടൂരിനും നഷ്ടപെടുക സാധാരണമാണ്. ഇയൊരു സാങ്കേതികത്വം കൊണ്ട് പലപ്പോഴും നഷ്ടപ്പെട്ടിരുന്ന അവസരം ജന്മനാടായ പോത്താനിക്കാടിനും, പൈങ്ങോട്ടൂരിനും കിട്ടണമെന്ന നിർബന്ധ ബുദ്ധി കൊണ്ടാണ് സാങ്കേതികമായ പ്രശ്നങ്ങളെ മറികടന്നു കൊണ്ട് മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ കേരഗ്രാമം പദ്ധതി ഈ പഞ്ചായത്തുകളിലായി അനുവദിപ്പിക്കാൻ മുൻ കൈ എടുത്തത്.

250 ഹെക്ടർ സ്ഥലത്തെ കേരകൃഷിക്കു കർഷകർക്ക് നേരിട്ട് ധനസഹായം നൽകാൻ കഴിയുന്ന ബ്രഹത്തായ പദ്ധതിയാണിത്. ഏകദേശം ഒരു കോടി രൂപയോളം ഈ രണ്ട് പഞ്ചായതുകളിലുമായി കർഷകർക്ക് വിതരണം ചെയ്യാൻ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. മുവാറ്റുപുഴ ബ്ലോക്കിൽ അനുവദിച്ച പദ്ധതി കോതമംഗലം ബ്ലോക്കിൽ പെടുന്ന പോത്താനിക്കാട് പൈങ്ങോട്ടൂരിലേക്ക് മാറ്റിയാണ് ഇത് സാധ്യമാക്കിയത്.

കൃഷിമന്ത്രിയോട് ഈ പഞ്ചായത്തുകളിലേക്ക് പദ്ധതികൾ വൈകുന്നതിന്റെ സാങ്കേതികത്വം അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ പ്രത്യേക അനുവാദ പ്രകാരവുമാണ് ഇത് സാധ്യമാക്കിയത്. മുവാറ്റുപുഴ എം എൽ എ മാത്യു കുഴല്നാടന്റെ ഈ ശ്രമ ഫലമായി പോത്താനിക്കാടിനും പൈങ്ങോട്ടൂരിനും കേരഗ്രാമം പദ്ധതി ലഭിക്കുകയാണ്.

കർഷകർക്ക് നേരിട്ട് ധനസഹായം ലഭ്യമാകുകയാണ് ലക്ഷ്യമെന്ന് എം എൽ എ അറിയിച്ചു. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ രണ്ട് പഞ്ചായത്തുകൾക്കും നിർദേശം നൽകിയിട്ടുണ്ട്ബ്ലോക്ക്‌ പഞ്ചായതും ജില്ലാ പഞ്ചായത്തും കൃഷി ഭവനുമായി ചേർന്നു അർഹരായ കർഷകരെ കണ്ടെത്തി ധനസഹായം ലഭ്യമാകും.തുടർച്ചയായി മൂന്ന് വർഷം ധനസഹായം ലഭിക്കും ഈ പദ്ധതി കർഷകർക്ക് സഹായകം ആകുക മാത്രമല്ല കേരകൃഷിക്ക് പുതിയ ഉണർവ് നൽകുക കൂടി ചെയ്യുമെന്ന് എം എൽ എ കൂട്ടിച്ചേർത്തു.

Related posts

Leave a Comment