മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ്, ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റലില്‍നിന്നും ഓഹരി നിക്ഷേപം വഴി 375 കോടി രൂപ സമാഹരിച്ചു

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍, യു കെആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ (ജി.പി. സി) 375 കോടി രൂപയുടെ (50 മില്യണ്‍ ഡോളര്‍) ‘സീരീസ്-സി’ ഓഹരിനിക്ഷേപം നടത്തി. 2022 ജൂണില്‍ കമ്പനിയുടെ ഓപ്ഷനില്‍,150 കോടി രൂപയുടെ അധികനിക്ഷേപത്തിനും ജി. പി. സി യുമായി ധാരണയായി.

കോവിഡ് 19 പാന്‍ഡെമിക്കിന് ശേഷം രാജ്യത്ത് ഒരു മൈക്രോഫിനാന്‍സ് കമ്പനിയുടെ ഏറ്റവും വലിയ മൂലധന സമാഹരണമാണ്ഈ നിക്ഷേപം. കമ്പനിയുടെ ബുക്ക് വാല്യൂവിന്റെ 2.5 മടങ്ങ് മൂല്യം കണക്കാക്കിയാണ് ജി.പി. സി ഈ ഓഹരി നിക്ഷേപം നടത്തിയിരിക്കുന്നത്.

കമ്പനിയുടെമേല്‍പ്പറഞ്ഞമൂലധന സമാഹരണം പൂര്‍ണ്ണമായും അതിന്റെഓഹരികളുടെ പ്രാഥമിക ഇഷ്യൂ മൂലമുള്ളതാണെന്നും, ഈ മൂലധനം കമ്പനിയുടെ വളര്‍ച്ചാആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിയാണ് സമാഹരിച്ചിരിക്കുന്നതെന്നും മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സിഇഒ, ശ്രീ സദാഫ് സയീദ് പറഞ്ഞു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇന്ത്യയിലെ വിദൂര, ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് വേഗത്തിലുംഎളുപ്പത്തിലും പണം ലഭ്യമാക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ തോമസ് മുത്തൂറ്റ്പറഞ്ഞു.’

Related posts

Leave a Comment