രാജിവെച്ചേ തീരൂ ; ശിവൻകുട്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

കൊച്ചി : നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പരാമർശം നിലനിൽക്കെ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ പ്രക്ഷുബ്ധമായി. എന്നാൽ വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കേണ്ട എന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പ്രകടനമായി പുറത്തേക്ക് ഇറങ്ങി. സഭയ്ക്കുള്ളിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനും പി ടി തോമസ് എംഎൽഎ യും സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.നിയമസഭയ്ക്ക് പുറത്ത് സംസ്ഥാനത്തുടനീളം കോൺഗ്രസ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തുകയാണ്. അതിനുപുറമേ യൂത്ത് കോൺഗ്രസും കെഎസ്‌യു വിവിധ മാർച്ചുകൾക്കും നേതൃത്വം നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Related posts

Leave a Comment