3 മിനിറ്റിനുള്ളിൽ വാഹനവുമായി പോകണം; ഇല്ലെങ്കിൽ 500 രൂപ പിഴ; കരിപ്പൂർ എയർപ്പോട്ടിലെത്തുന്ന യാത്രക്കാർ പ്രതിസന്ധിയിൽ

കരിപ്പൂർ: 3 മിനിറ്റിനുളളിൽ കരിപ്പൂർ എയർപ്പോട്ടിനകത്തു നിന്നും വാഹനവുമായി പുറത്തിറങ്ങണമെന്ന് മാനദണ്ഡത്തിൽ വലഞ്ഞ് യാത്രക്കാർ. സ്വന്തം വാഹനവുമായാണ് കൂടുതൽ പേരും വിമാനത്താവളത്തിൽ എത്തുന്നത്. ഒപ്പം ഡ്രൈവറായി എത്തുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരിക്കും.

യാത്രക്കാരനും ഡ്രൈവറും മാത്രമാണെങ്കിൽ, ലഗേജ് ഇറക്കാനും മറ്റും ഡ്രൈവർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങേണ്ടി വരും. വാഹനത്തിൽ കൂടുതൽ പേരുണ്ടെങ്കിൽ അവർക്ക് ഇറങ്ങാനും മറ്റും കൂടുതൽ സമയം വേണ്ടി വരും. അതായത് 3 മിനിറ്റ് കൊണ്ട് ഇതെല്ലാം ഒരുമിച്ച്‌ നടക്കില്ലെന്ന് സാരം. ഇവിടെ 3 മിനിറ്റ് എന്ന നിബന്ധന പാലിക്കാനാകാതെ ദിവസവും 500 രൂപ പിഴ നൽകേണ്ടിവരുന്നവർ ഏറെയുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.പാർക്കിങ് നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശ്വാസമുണ്ടെങ്കിലും ടെർമിനലിനു മുൻപിൽ വാഹനം നിർത്തിയിടാൻ നൽകുന്ന സമയം ദീർഘിപ്പിക്കണമെന്ന ആവശ്യമാണ് കരിപ്പൂരിലെത്തുന്ന യാത്രക്കാരും കൂടെയുള്ളവരും ഉന്നയിക്കുന്നത്.

Related posts

Leave a Comment