വേങ്ങര: മുസ്ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി ഹാജി (72) അന്തരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ്, പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ്,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ, പറപ്പൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ, പറപ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ടി ടി കെ എം ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ, എ എം എൽ പി സ്കൂൾ പറപ്പൂർ ഈസ്റ്റ് മാനേജർ, വേങ്ങര മലബാർ കോളേജ് ഡയറക്ടർ, കോട്ടക്കൽ തെക്കേ കുളമ്പ് ഹിദായത്തുസ്സുബിയാൻ മ ദ്രസ്സ സെക്രട്ടറി, മുല്ലപ്പറമ്പ് പള്ളി പ്രസിഡൻ്റ്, ചോലക്കുണ്ട് യത്തീംഖാന വൈസ് പ്രസിഡൻറ്, മലബാർ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ, മരവട്ടം പോളിടെക്നിക് ചെയർമാൻ, എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ:കുഞ്ഞായിശ.മക്കൾ: സുഹ്റ, ഷൈജ, ഷാഹിദ.മരുമക്കൾ: സുലൈമാൻ തെയ്യാല, മർസൂഖ് ഓമച്ചപ്പുഴ, ഡോ. സുബൈർ ( പെരുവള്ളൂർ മെഡിക്കൽ ഓഫീസർ).സഹോദരങ്ങൾ: കുഞ്ഞമ്മദ് (ബാപ്പു), കുഞ്ഞിക്കദിയ, കദിയാമക്കുട്ടി, കദിയ, പരേതരായ മറിയക്കുട്ടി, മമ്മാത്തുട്ടി.